എന്തൊക്കെ ഭീഷണി മുഴക്കിയാലും ഏത് പാര്‍ട്ടി ഗ്രാമങ്ങളിലും കോണ്‍ഗ്രസ് കടന്നു വരും: വി.ഡി സതീശൻ

ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്ന പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ക്രിമിനലുകളെ നിയന്ത്രിക്കാന്‍ തയാറാകണം.

കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തുണ്ടായ സിപിഎം- കോൺ​ഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പട്ടത്തുണ്ടായത് സിപിഎം ഗുണ്ടായിസമാണ്. കെ. സുധാകരനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. സിപിഐഎം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയ പൊലീസ് റെഡ് വോളന്റിയേഴ്‌സായി അധഃപതിക്കരുത്.

ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സിപിഐഎം തയാറാകണമെന്നും വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. എന്തൊക്കെ ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും ഏത് പാര്‍ട്ടി ഗ്രാമങ്ങളിലും കോണ്‍ഗ്രസ് കടന്നു വരുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പദയാത്ര മലപ്പട്ടം സെൻ്ററിൽ എത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. വടിയും കുപ്പികളും പരസ്പരം വലിച്ചെറിഞ്ഞു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

വി.ഡി. സതീശൻ്റെ വാർത്താക്കുറിപ്പിൻ്റെ പൂ‍ർണരൂപം വായിക്കാം :

ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സി.പി.എം പൂര്‍ണമായും മാറിയെന്നു വ്യക്തമാക്കുന്ന സംഭവമാണ് ഇന്ന് മലപ്പട്ടത്തുണ്ടായത്. കെ. സുധാകരന്‍ എം.പി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സി.പി.എം ക്രിമിനലുകള്‍ ശ്രമിച്ചു.

സമാധാനപരമായി പദയാത്ര സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് സി.പി.എം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയ നാണംകെട്ട കാഴ്ചയാണ് കേരളം കണ്ടത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് സി.പി.എം ക്രിമിനലുകള്‍ പൊലീസ് നോക്കി നില്‍ക്കെ അഴിഞ്ഞാടിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലത്തിലാണ് സി.പി.എം ക്രിമിനലുകള്‍ പ്രാകൃതമായ രീതിയില്‍ ആക്രമണം നടത്തിയത്. ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നവര്‍ സി.പി.എം റെഡ് വോളന്റിയേഴ്‌സിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്നാണ് പൊലീസിനോട് പറയാനുള്ളത്.

യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപവം തകര്‍ക്കുകയും വീട് ആക്രമിക്കുകയും ചെയ്ത അതേ ക്രിമിനലുകളാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത്.

ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്ന പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ക്രിമിനലുകളെ നിയന്ത്രിക്കാന്‍ തയാറാകണം. എന്തൊക്കെ ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യും. നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊക്കെ കോണ്‍ഗ്രസ് കടന്നു വരും. പാര്‍ട്ടി ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കി തടുക്കാമെന്ന് ഒരു സി.പി.എം നേതാവും കരുതേണ്ട.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഭൂമിയെ കാക്കാൻ അണുബോംബ്; ഛിന്നഗ്രഹങ്ങളെ തകർക്കാൻ പുത്തൻ വിദ്യയുമായി ചൈന

ഭൂമിക്ക് ഭീഷണിയാകുന്ന വലിയ ഛിന്നഗ്രഹങ്ങളെ തകർക്കാനോ അവയുടെ സഞ്ചാരപാത മാറ്റാനോ ഉള്ള ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ബെയ്ജിങ്ങിലെ ചൈന അക്കാദമി...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കത്തിനും ദഹനസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും...

Related Articles

വലിച്ചിഴക്കപ്പെട്ട കരുണാനിധി; ദ്രാവിഡ രാഷ്ട്രീയത്തിലെ നാടകീയ അറസ്റ്റുകൾക്ക് പിന്നിലെ പകയുടെ ചരിത്രം

| വാമിക ദ്രാവിഡ രാഷ്ട്രീയത്തിൽ സിനിമയ്‌ക്കെന്നപോലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകൾക്കും സിനിമയുടേതുപോലെയുള്ള നാടകീയതകളുണ്ട്. തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ...

യെമൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം; 13 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

യെമൻ തീരത്ത് ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള വ്യാപാര കപ്പലിന് നേരെ ആക്രമണം. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കപ്പൽ മുങ്ങിയെങ്കിലും,...

ഫോണിൽ മുഴങ്ങുന്ന ആ ‘സൈറൺ’ അവഗണിക്കല്ലേ; ജീവൻ രക്ഷിക്കാൻ പുത്തൻ കരുത്തുമായി ‘സാചേത്’ മുന്നറിയിപ്പ് സംവിധാനം

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കിടയിൽ പലരുടെയും മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തിലുള്ള സൈറണും പ്രത്യേക അറിയിപ്പുകളും...

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി; കത്വയിൽ പാകിസ്ഥാൻ ഡ്രോൺ ദൃശ്യമായി, പൂഞ്ചിൽ വ്യാപക തിരച്ചിൽ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് മുകളിലൂടെ പാകിസ്ഥാൻ ഡ്രോൺ പറന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന...

ഇറാനിൽ ചാരവൃത്തി ആരോപിച്ച് വധശിക്ഷകൾ വർദ്ധിക്കുന്നു; പശ്ചിമേഷ്യയിൽ യുദ്ധഭീതി പുതിയ തലത്തിൽ

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാനിൽ വധശിക്ഷകൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും പുതിയ കൊടുമുടിയിലെത്തി. ഏറ്റവും പുതിയ...

അമേരിക്ക- ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നു, പുതിയ തന്ത്രങ്ങൾ തേടി പെൻ്റെഗൺ

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്ക്. ആഴ്‌ചകളോളം നീണ്ട കനത്ത...

കേരളത്തിൽ മഴ അതിതീവ്രം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍...

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe...