...
Home News National പൂനെ- ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നര്‍ ലോറി അപകടം; എട്ട് പേർ വെന്തുമരിച്ചു

പൂനെ- ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നര്‍ ലോറി അപകടം; എട്ട് പേർ വെന്തുമരിച്ചു

അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

319

പൂനെ- ബെംഗളൂരു ഹൈവേയിലെ നവലെ പാലത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറ്റു വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. ഒരു കണ്ടെയ്‌നർ ട്രക്ക് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്‌തു. കത്തുന്ന രണ്ട് കണ്ടെയ്‌നർ ട്രക്കുകൾക്കിടയിൽ ഒരു കാർ തകർന്നതായി സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോകളിൽ കാണാം.

“പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “അപകടം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾ അന്വേഷിച്ചു വരികയാണ്. നിലവിൽ, പരിക്കേറ്റവർക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” -എന്ന് പൂനെ പോലീസ് ഡിസിപി സാംബാജി കദം പറഞ്ഞു.

പൂണെ- ബെംഗളൂരു ഹൈവേയില്‍ നവാലെ ബ്രിഡ്‌ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പൂണെ- ബെംഗളൂരു ഹൈവേയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സതാരയിൽ നിന്ന് മുംബൈ- ബെംഗളൂരു ഹൈവേ വഴി മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്ക്, നവലെ പാലത്തിൻ്റെ ചരിവിലൂടെ ഇറങ്ങുമ്പോൾ ബ്രേക്ക് തകരാറിൽ ആയിരിക്കാമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) കദം പറഞ്ഞു.

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. കൂടാതെ പ്രവർത്തനത്തിനിടെ ഗതാഗതം താൽക്കാലികമായി വഴിതിരിച്ചു വിട്ടു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ നിരവധി വലിയ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭാഗമാണിത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.