...
Home News Kerala ‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

വലിയ വിലക്ക് പാചകവാതകം വിൽക്കുന്നവർക്ക് എതിരെയും സർക്കാർ നടപടികൾ

246

മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വലിയ വിലക്ക് പാചകവാതകം വിൽക്കുന്നവർക്ക് എതിരെയും സർക്കാർ നടപടികൾ ആരംഭിച്ചു.

ഗാർഗിക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിങ് നമ്പറിൽ നിന്ന് മറുപടി ലഭിക്കാറില്ല. ചെറുകിട വ്യാപാര കേന്ദ്രങ്ങളെയാണ് കൂടുതലായും പാചകവാതക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഹോട്ടലുകൾ, തട്ടുകട, ഹോസ്റ്റൽ മെസ് എന്നിവ പലതും അടച്ചുപൂട്ടുകയും മെനു വെട്ടിക്കുറക്കുകയും വില വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. പലയിടത്തും വിറകടുപ്പിലേക്ക് മാറുകയും ബയോഗ്യാസ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.

രാജ്യത്ത് വാണിജ്യ പാചക വാതകത്തിനാണ് പ്രതിസന്ധി തുടരുന്നത്. രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ രണ്ട് കപ്പലുകൾക്കാണ് ഇറാൻ അനുമതി നൽകിയിട്ടുണ്ട്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പൽ കൂടി രാജ്യത്തേക്ക് എത്തുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.