...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ കോടതി നിർദേശം

ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ കോടതി നിർദേശം

കേരളത്തിൽ വിവിധ ഇടങ്ങളിലായി 15 ലധികം കേസുകൾ ഷാജൻ സ്‌കറിയക്ക് എതിരെയുണ്ട്. ഷാജൻ സ്കറിയയുടെ പ്രവർത്തി സൈബർ തീവ്രവാദമാണ്. അദ്ദേഹത്തിനെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു.

204

മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ കോടതി നിർദേശം. പോലീസിന്റെ വയർലസ് സന്ദേശം ചോർത്തിയെന്ന കേസിലാണ് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

വിഷയത്തിൽ ഗൂഗിൾ ഇന്ത്യയ്ക്ക് എതിരെയും കേസ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു. കേരളത്തിൽ വിവിധ ഇടങ്ങളിലായി 15 ലധികം കേസുകൾ ഷാജൻ സ്‌കറിയക്ക് എതിരെയുണ്ട്. ഷാജൻ സ്കറിയയുടെ പ്രവർത്തി സൈബർ തീവ്രവാദമാണ്. അദ്ദേഹത്തിനെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു.

ഇതിനെ തുടർന്ന് കേസ് എടുക്കാൻ പാലാരിവട്ടം പൊലീസിന് നിർദേശം നൽകി. നേരത്തെ ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി വി അൻവർ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.