...
Home News National മോദി സർക്കാർ ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സിപിഐ

മോദി സർക്കാർ ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സിപിഐ

പ്രകൃതി ദുരന്തങ്ങളിൽ കഴിഞ്ഞ പത്ത് വർഷം മോദി സർകാർ എന്ത് ചെയ്‌തെതെന്ന ധവളപത്രം ഇറക്കണമെന്നും പാർട്ടി കോൺഗ്രസ്

187

ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ മോദി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സിപിഐ പാർട്ടി കോൺഗ്രസ്. കഴിഞ്ഞ എട്ട് വർഷത്തിൽ 20 ലക്ഷം കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൊള്ളയടിച്ചതെന്ന് വിമർശനം.

പ്രകൃതി ദുരന്തങ്ങളിൽ കഴിഞ്ഞ പത്ത് വർഷം മോദി സർകാർ എന്ത് ചെയ്‌തെതെന്ന ധവളപത്രം ഇറക്കണമെന്നും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോഴും സ്വയം ശക്തിപ്പെടണമെന്ന നിർദേശവും പാർട്ടി കോൺഗ്രസിൽ ഉയർന്നു വന്നിട്ടുണ്ട്.

പലസ്‌തീൻ, ക്യൂബ ഐക്യദാർഢ്യ പ്രമേയങ്ങൾ കൂടാതെ നാല് പ്രമേയങ്ങൾ ആണ് പാർട്ടി കോൺഗ്രസിൽ ഇതുവരെ പാസാക്കിയത്. ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ മോദി സർക്കാർ നടത്തിയ വലിയ കൊള്ള തന്നെയാണ് വ്യക്തമാകുന്നത്. വില കുറയുമെന്ന് അവകാശപ്പെടുമ്പോൾ കഴിഞ്ഞ എട്ട് വർഷം നികുതി ഇനത്തിൽ 20 ലക്ഷം കോടിയാണ് മോദി സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തതെന്നും ജനങ്ങളെ കബളിപ്പിക്കുന്നു എന്നും പാർട്ടി കോൺഗ്രസ് വിമർശിച്ചു.

പ്രകൃതി ദുരന്തങ്ങളിൽ കഴിഞ്ഞ പത്ത് വർഷം മോദി സർക്കാർ എന്താണ് ചെയ്‌തെതെന്ന ധവളപത്രം ഇറക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിന് പുറമെ ഇടത് പാർട്ടികളുടെ ഐക്യം വർധിപ്പിച്ച് ശക്തികൂട്ടുക ഉൾപ്പെടെയുള്ള കാര്യങ്ങളും ചർചയാകുന്നുണ്ട്. പ്രയപരിധിയുടെ കാര്യത്തിൽ പല ചർച്ചകൾ ഉണ്ടാകുമെന്ന് പി സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.

പാർട്ടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനങ്ങൾ എടുക്കുകയെന്നും സന്തോഷ് കുമാർ വ്യക്തമാക്കി. ഇതിന് പുറമെ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോഴും സ്വയം വളരണമെന്ന നിർദേശവും പാർട്ടി കോൺഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.