‘സിപിഐഎം ഉൾപ്പാർട്ടി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത പാർട്ടി’; വി കുഞ്ഞികൃഷ്‌ണൻ

തെറ്റ് തിരുത്തൽ രേഖ ഒക്കെ ആളുകളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രമാണ്. ഇതുകൊണ്ടൊന്നും പാർട്ടി രക്ഷപെടില്ല

തെറ്റ് തിരുത്താനുള്ള ഒരു ഇടപെടലും പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് വി കുഞ്ഞികൃഷ്‌ണൻ എംഎൽഎ. അണികൾ ഉന്നയിക്കുന്ന വിമർശനം മാനിക്കുക. അങ്ങനെ ഇല്ലെങ്കിൽ ഉൾപ്പാർട്ടി ജനാധിപത്യം കൊണ്ട് എന്ത് പ്രയോജനം. സ്ഥാനാർഥി നിർണയത്തിൽ വലിയ എതിർപ്പ് ഉയർന്നിട്ടും നേതൃത്വം തിരുത്തിയോ. നേരത്തെ എന്തെ തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ തെറ്റ് പറ്റിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എന്താണ് പറ്റിയ തെറ്റെന്ന് മാഷ് പറഞ്ഞില്ല. പയ്യന്നൂരിൽ സാമ്പത്തിക ആരോപണം ആണ് നില നിൽക്കുന്നത്. തളിപ്പറമ്പിൽ സ്വജനപക്ഷേപാതം ആണ്. ഇത് രണ്ടും ശരിയെന്നല്ലേ പാർട്ടി നേതൃത്വം ഇപ്പോൾ സമ്മതിക്കുന്നത്. ഉൾപ്പാർട്ടി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത പാർട്ടിയായി സിപിഐഎം മാറി. പാർട്ടി ഏകാധിപത്യത്തിൽ ആണ് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

140 മണ്ഡലങ്ങളിലും മത്സരിച്ച ഒറ്റ ആളാണ് പിണറായി. തിരുവായ്ക്ക് എതിർവാ ഇല്ല. തെറ്റ് തിരുത്തൽ രേഖ മൂന്ന് തവണ അംഗീകരിച്ച പാർട്ടിയിൽ വിശദീകരിച്ചു. പക്ഷെ അതിൽ ഒന്ന് പോലും നടപ്പിലാക്കിയിട്ടില്ല. തെറ്റ് തിരുത്തൽ രേഖ ഒക്കെ ആളുകളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രമാണ്. ഇതുകൊണ്ടൊന്നും പാർട്ടി രക്ഷപെടില്ല. പിണറായിയുമായും ഗോവിന്ദനുമായും ആലോചിക്കാതെ കെകെ രാഗേഷ് സ്ഥാനാർഥികളുടെ പ്രൊപോസൽ വെക്കില്ല. സെക്രട്ടറി വെച്ച നിർദേശത്തെ അംഗീകരിച്ചത് ഒരാൾ മാത്രമാണ്.

കെകെ രാഗേഷിന് മാത്രമായി ഒരു അഭിപ്രായം ഇല്ല. അയാൾക്ക് അങ്ങനെ ഒരു രാഷ്ട്രീയ പാരമ്പര്യം ഇല്ല. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം പിണറായിക്കാണ്. പിണറായി അറിയാതെ പിഎം ശ്രീയിൽ ഒപ്പുവെക്കുമോ. ഗോവിന്ദൻ മാഷിനും ഇതൊക്കെ അറിയാം. പയ്യന്നൂരിൽ ഒരു അന്വേഷണത്തെയും എതിർക്കുന്നില്ലെന്ന് കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി. പയ്യന്നൂരിൽ ഇപ്പോഴും ഭീഷണി ഉണ്ടെന്ന് വി കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂരിൽ എംഎൽഎ ഓഫീസ് തുടങ്ങാൻ കഴിയുന്നില്ല. അപേക്ഷ കൊടുത്ത മൂന്ന് സ്ഥാപനങ്ങൾ നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ടു

ഗള്‍ഫ് ഒഫ് ഒമാനില്‍ ടാങ്കറിന് നേരെ യുഎസ് നടന്ന ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ്...

Keep exploring...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

ലളിത് മോദിയുടെ വലിയ വെളിപ്പെടുത്തൽ; ദാവൂദ് ഇബ്രാഹിമിൻ്റെ ഭീഷണിയും ഐപിഎൽ വാതുവെപ്പ് രഹസ്യങ്ങളും

ഇന്ത്യ വിട്ട് വളരെക്കാലമായി വിദേശത്ത് താമസിക്കുന്ന മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കമ്മീഷണർ ലളിത് മോദി വീണ്ടും തൻ്റെ സംവേദനാത്മക പ്രസ്‌താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരു ആഗോള...

Related Articles

ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ടു

ഗള്‍ഫ് ഒഫ് ഒമാനില്‍ ടാങ്കറിന് നേരെ യുഎസ് നടന്ന ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു....

തൃണമൂൽ പലായനം തുടരുന്നു, ഒരാഴ്‌ചക്കുള്ളിൽ മൂന്നാമത്തെ രാജ്യസഭാ എംപി രാജിവെച്ചു

തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക് വ്യാഴാഴ്‌ച ഉപരിസഭയിൽ നിന്ന് രാജിവച്ചു, ഈ ആഴ്‌ച രാജിവച്ച...

അമേരിക്ക നിരവധി ഇറാനിയൻ നഗരങ്ങളെ ആക്രമിച്ചു, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ഇപ്പോൾ അപകടകരമായ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ സമീപകാല...

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു; വിമര്‍ശിച്ച് സമസ്‌ത

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന വിമര്‍ശനവുമായി സമസ്‌ത മുഖപത്രം സുപ്രഭാതം. സര്‍ക്കാരിൻ്റെത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന...

ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി; വധശ്രമക്കേസിൽ കസ്റ്റഡിയിൽ വാങ്ങും

ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് പ്രതി ആയതിനാലാണ് നടപടി. നേരത്തെ പൂജപ്പുര സെൻട്രൽ...

ഇന്ത്യയുടെ ആ സുവർണ്ണാവസരം നഷ്ടമായതെങ്ങനെ? 1950-ലെ ബ്രസീൽ ലോകകപ്പും പിന്മാറ്റത്തിന്റെ കയ്പ്പേറിയ കഥയും

1950-ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായമായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എട്ടു വർഷത്തെ ഇടവേളയ്ക്ക്...

സ്‌പേസ് എക്‌സ് ഐപിഒ; 1.75 ട്രില്യൺ ഡോളർ മൂല്യനിർണയവും എലോൺ മസ്‌ക് നേരിടുന്ന അപകട സാധ്യതകളും

എലോൺ മസ്‌കിൻ്റെ കമ്പനിയായ സ്‌പേസ് എക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയായ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുകയാണ്....

കാട്ടാന ആക്രമണത്തിൽ നഷ്‌ടമായത് ആറ് ജീവനുകൾ; പരിഹാരം കണ്ടില്ലെങ്കിൽ വനം മന്ത്രിയെ തെരുവിൽ തടയുമെന്ന് കർഷകസംഘം

കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ആറ് കർഷകർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ചൊവാഴ്‌ച വയനാട്ടിലെ പുളിമൂട് ഉന്നതിയിലെ...