...
Home News Kerala പാലക്കാട് ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാർ : എംവി ഗോവിന്ദന്‍ മാസ്റ്റർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാർ : എംവി ഗോവിന്ദന്‍ മാസ്റ്റർ

സിപിഐഎം ഞങ്ങളുടെ അജണ്ട വെച്ചിട്ടാണ് മുന്നോട്ടു പോകുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുകയോ എംഎല്‍എയായി തുടരുന്നതിലോ തങ്ങള്‍ക്കെന്താണ് കാര്യമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ ചോദിച്ചു.

271

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഐഎം തയ്യാറാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനുമെല്ലാം സിപിഐഎം സജ്ജമാണ്. പാര്‍ട്ടിക്ക് ഒരു ഭയവുമില്ല. ജനങ്ങളുടെ വികാരം എതിരായി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടു.

സിപിഐഎം എന്തു നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. സിപിഐഎമ്മിനെ ഏതെങ്കിലും തരത്തില്‍ പ്രതിക്കൂട്ടിലാക്കാനും അപവാദ പ്രചരണം നടത്താനും ശ്രമിച്ചിട്ടും ഒരുതരത്തിലും വീക്ഷണപരമായേ കാണുന്നില്ല. സിപിഐഎം ഞങ്ങളുടെ അജണ്ട വെച്ചിട്ടാണ് മുന്നോട്ടു പോകുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുകയോ എംഎല്‍എയായി തുടരുന്നതിലോ തങ്ങള്‍ക്കെന്താണ് കാര്യമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ ചോദിച്ചു.

ഇവന്റെ തെറ്റായ പ്രവണതയ്ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നും വന്ന പ്രതികരണങ്ങള്‍ക്ക് സിപിഐഎം എന്തിന് മറുപടി പറയണം. അവസാനം ഞങ്ങള്‍ പ്രതിയായോ?. പറഞ്ഞു പറഞ്ഞ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിയാക്കുമോയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ജീര്‍ണമായ മുഖം ഇതിനോടകം ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. എന്തിന് കെസി വേണുഗോപാലിന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചാലും ഇല്ലെങ്കിലും സിപിഐഎമ്മിന് യാതൊരു രാഷ്ട്രീയ ഗുണവുമില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കാതെ നിയമസഭയിലേക്ക് വന്നാല്‍, അതെല്ലാം അപ്പോള്‍ നമുക്ക് കാണാമെന്ന് ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.