...
Home News International ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

വൈറ്റ് ഹൗസില്‍ നിന്ന് സുപ്രധാന ഫയലുകള്‍ തന്റെ സ്വകാര്യ വസതിയായ മാറ-ലാഗോയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട 37 കേസുകളില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി കണ്ടെത്തിയിരുന്നു.

200

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകള്‍ റദ്ദാക്കി. 2020ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസും ഗവണ്‍മന്റ് രഹസ്യരേഖകള്‍ കൈവശം വെച്ചെന്ന കേസുമാണ് പിന്‍വലിക്കുന്നത്.

പ്രസിഡന്റായിരുന്ന കാലഘട്ടത്തിലെ ആദ്യ ഊഴത്തില്‍ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ തെറ്റായി കൈകാര്യം ചെയ്തതിനും 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതിനുമായിരുന്നു ട്രംപിനെതിരെ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകള്‍ പിന്‍വലിക്കുന്നതായി നിലവിലെ ഭരണകൂടം വാഷിങ്ടണിലെ ജില്ലാ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

വൈറ്റ് ഹൗസില്‍ നിന്ന് സുപ്രധാന ഫയലുകള്‍ തന്റെ സ്വകാര്യ വസതിയായ മാറ-ലാഗോയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട 37 കേസുകളില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി കണ്ടെത്തിയിരുന്നു. ഈ ഫയലുകള്‍ എഫ്ബിഐ വീണ്ടെടുക്കുന്നതിന് തടസം സൃഷ്ടിച്ചുവെന്നായിരുന്നു ആദ്യത്തെ കേസ്.

2020 ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനായി നടത്തിയ ശ്രമങ്ങളിലും ക്യാപിറ്റോള്‍ കലാപത്തിനുമായിരുന്നു രണ്ടാമത്തെ കേസ്. പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അന്വേഷണം നയിച്ചിരുന്ന സ്‌പെഷ്യല്‍ കോണ്‍സല്‍ ജാക്ക് സ്മിത്ത് കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഇത് പൂര്‍ത്തിയാക്കേണ്ടത് യുഎസ് ഭരണഘടന പ്രകാരം അനിവാര്യമാണ്. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ട ട്രംപ് 2020 ലെ തോല്‍വി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.