യുകെയിലെ മാഞ്ചസ്റ്ററിൽ ക്രംപ്സാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 24 ഓഗസ്റ്റ് നു 9 മണി മുതൽ ക്രംസാൽ പാർക്കിൽ കലാ – കായിക പരിപാടികൾ നടക്കും.
ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് വിനോദ് ലാല്‍, സെക്രട്ടറി ദിനേഷ് മറ്റു കമ്മിറ്റി അംഗങ്ങള്‍ ആയ നിയാസ്, ലിമിയ, പ്രീത, മായ, അനന്തു, ലിന്റോ, ഷിജു, സന്തോഷ് എന്നിവര്‍ നേതൃത്വം നൽകും.
ഈ മാസം 31നു ഓണം ആഘോഷങ്ങളുടെ ഭാഗമായി UUKMA നടത്തുന്ന വള്ളംകളി മത്സരത്തിലും അസോസിയേഷൻ പങ്കെടുക്കുന്നു. സെപ്റ്റംബർ 2ന് ഓണം കലാപരിപാടികളും ഓണം സദ്യയും രാവിലെ 9 മുതൽ നടത്തും. രജിസ്‌ട്രേഷൻ ഫീസ് മുതിർന്നവർക്ക് വെറും 18 പൗണ്ടും കുട്ടികൾക്ക് 15 പൗണ്ടുമാണ്. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, +44 7587 390395 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
https://forms.gle/gBMd8Gi98FwvDqNT6



