...
Home News Kerala സൈബര്‍ ആക്രമണം; രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്

സൈബര്‍ ആക്രമണം; രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്

റിനിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു

288

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസടുത്തത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്ക് എതിരെയായിരുന്നു പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, റിനിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് റിനി മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും നല്‍കിയ പരാതി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.