- ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അക്വാൻ ചുഴലിക്കാറ്റ് ദിശമാറി വടക്കൻ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). നവംബർ 20 വെള്ളിയാഴ്ച ഉച്ചയോടെ നർസാപൂരിനും പുരിക്കും ഇടയിൽ ഗോപാൽപൂരിന് സമീപം ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തീരം കടക്കുമ്പോൾ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 110 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥിതിഐഎംഡിയുടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നുള്ള ബുള്ളറ്റിൻ പ്രകാരം, അക്വാൻ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ-മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
- നർസാപൂരിൽ നിന്ന് 390 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്ക്.കലിംഗപട്ടണത്തിൽ നിന്ന് 320 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക്.ഗോപാൽപൂരിൽ നിന്ന് 410 കിലോമീറ്റർ തെക്ക്.പുരിയിൽ നിന്ന് 470 കിലോമീറ്റർ തെക്ക്.ചെന്നൈയിൽ നിന്ന് 610 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്ക്.
- പിന്നീട് ദിശയിൽ മാറ്റമുണ്ടായതോടെ വടക്കൻ ആന്ധ്രാപ്രദേശിലേക്കും തെക്കൻ ഒഡീഷയിലേക്കും സഞ്ചാരപാത മാറുകയായിരുന്നു. ഇതോടെ തീരദേശ ജില്ലകളിൽ ജാഗ്രത ശക്തമാക്കി.അഞ്ച് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിൽ ഐഎംഡി മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
- റെഡ് അലേർട്ട്: ശ്രീകാകുളം, വിജയനഗരം ജില്ലകൾ.ഓറഞ്ച് അലേർട്ട്: പാർവതിപുരം മാന്യം, അല്ലൂരി സീതാരാമരാജു (ASR), അനകപ്പള്ളി ജില്ലകൾ.യെല്ലോ അലേർട്ട്: കാക്കിനഡ ജില്ല.
‘അക്വാൻ ചുഴലിക്കാറ്റ് ദിശമാറി’; വടക്കൻ ആന്ധ്രയിലും ഒഡീഷയിലും ജാഗ്രതാ നിർദേശം
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കാലാവസ്ഥാ വകുപ്പിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്


