...
Home News Kerala ‘പ്രിയ സഹോദരി, വേട്ടപ്പട്ടികൾ കുരക്കുന്നത് കാര്യമാക്കേണ്ട… മുന്നോട്ട് വരൂ, ഒരു ജനത നിനക്കൊപ്പമുണ്ട്’; പോസ്റ്റുമായി റിനി...

‘പ്രിയ സഹോദരി, വേട്ടപ്പട്ടികൾ കുരക്കുന്നത് കാര്യമാക്കേണ്ട… മുന്നോട്ട് വരൂ, ഒരു ജനത നിനക്കൊപ്പമുണ്ട്’; പോസ്റ്റുമായി റിനി ആൻ ജോർജ്

രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന കാൾ റെക്കോഡുകൾ പുറത്തു വന്നിരുന്നു

443

രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ഒളിയമ്പ് എയ്‌തും അയാളുടെ അതിക്രമത്തിനിരയായ പെൺകുട്ടിയോട് ധൈര്യത്തോടെ മുന്നോട്ട് വരാനും റിനി ആൻ ജോർജിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. രാഹുലിന് എതിരെ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയ യുവനടിയാണ് റിനി. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണെന്ന് പോസ്റ്റിൽ കുറിച്ച റിനി വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിൻ്റെ മനസാക്ഷി ഉണ്ടെന്നും കൂട്ടിച്ചേർത്തു.

റിനിയുടെ വെളിപ്പെടുത്തലുകളാണ് നിരവധി പെൺകുട്ടികൾക്ക് തങ്ങൾക്ക് ഉണ്ടായ മോശം അനുഭവം പുറലോകവുമായി പങ്കുവെയ്ക്കാൻ ധൈര്യം നൽകിയത്. ആരോപണങ്ങൾ തെളിവുകളടക്കം പുറത്തായതോടെ രാഹുലിൻ്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ചിരുന്നു.

രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന കാൾ റെക്കോഡുകൾ പുറത്തു വന്നിരുന്നു. ഇല്ലെങ്കിൽ യുവതിയെ കൊല്ലാൻ മടിക്കില്ലെന്നും രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഈ പെൺകുട്ടിക്ക് പിന്തുണയുമായാണ് റിനി രംഗത്തെത്തിയത്.

പോസ്റ്റിന്‍റെ പൂർണരൂപം:

അവളോടാണ്…

പ്രിയ സഹോദരി…

ഭയപ്പെടേണ്ട…

വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…

നിനക്കൊപ്പം കേരളത്തിന്‍റെ മനഃസാക്ഷി ഉണ്ട്…

ഒരു ജനസമൂഹം തന്നെയുണ്ട്…

നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…

കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…

നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു…

നീ ഇരയല്ല

നീ ശക്തിയാണ്… നീ അഗ്നിയാണ്…

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.