...
Home Entertainments ‘ദീപാവലി’; ആഘോഷത്തിന്‍റെ വർണപ്പകിട്ടിൽ ഇന്ത്യൻ ജനത

‘ദീപാവലി’; ആഘോഷത്തിന്‍റെ വർണപ്പകിട്ടിൽ ഇന്ത്യൻ ജനത

ദീപാവലി വെളിച്ചത്തില്‍ മുങ്ങികുളിച്ച് നില്‍ക്കുകയാണ് ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങൾ

402

മാനവികതയുടെ പ്രകാശം പകരുന്ന ദീപാവലി. ആഘോഷത്തിന്‍റെ വെള്ളി വെളിച്ചത്തിലാണ് ഇന്ത്യ. അഥിതികളെ സ്വീകരിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ദിനരാത്രങ്ങളാണ് ദീപാവലി. ദീപാവലി വെളിച്ചത്തില്‍ മുങ്ങികുളിച്ച് നില്‍ക്കുകയാണ് ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങൾ.

വിവിധ വര്‍ണങ്ങളില്‍ നിരത്തിവെച്ച അലങ്കാര ദീപങ്ങളാണ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്. ഒത്തുചേരലിന്‍റെ നല്ലകാലം കൂടിയാണ് ഇന്ത്യക്കാര്‍ക്ക് ദീപാവലി. കൂട്ടുകാരും കുടുംബവുമൊത്ത് സ്‌നേഹം പങ്കിടുന്ന തിരക്കിലാണ് ഉത്തരേന്ത്യക്കാര്‍.

പറയാനുളളത് സൗഹാര്‍ദത്തിൻ്റെ കഥകള്‍ മാത്രം. മണ്‍ചിരാതുരകള്‍ക്ക് പുറമെ വ്യത്യസ്ഥ വര്‍ണങ്ങളിലുള്ള മെഴുകുതിരിയും പ്രകാശ പൂർണമാകുന്നു. പടക്കങ്ങള്‍ക്കുള്ള നിയന്ത്രണ ഇളവും ഇത്തവണത്തെ ആഘോഷത്തിൻ്റെ പ്രത്യേകതയാണ്. ഹരിത പടക്കങ്ങള്‍ക്കാണ് അനുമതിയുള്ളത്. എങ്കിലും അമിത ഉപയോഗം രാജ്യതലസ്ഥാനത്തെ വായു മലിനീകരണ തോത് ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.