...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments ദീപിക പദുക്കോൺ പ്രതിഫലത്തിൽ മുന്നിൽ; ജനപ്രീതിയിൽ എന്നാൽ മറ്റൊരു താരം ആലിയ ഭട്ട്

ദീപിക പദുക്കോൺ പ്രതിഫലത്തിൽ മുന്നിൽ; ജനപ്രീതിയിൽ എന്നാൽ മറ്റൊരു താരം ആലിയ ഭട്ട്

ഇൻ്റെർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനത്ത് ദീപിക പദുക്കോൺ ആണെന്ന് ഐഎംഡിബി

218

ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോൺ ആണെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത് ചില സിനിമ ട്രാക്കിങ് സൈറ്റുകളാണ്. 15 മുതൽ 20 കോടി രൂപവരെയാണ് ദീപികയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 15 കോടി വരെ പ്രതിഫലം വാങ്ങുന്ന ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. കരീന കപൂറാണ് മൂന്നാം സ്ഥാനത്ത്.

അതേസമയം ഓർമാക്‌സ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജനപ്രീതിയിൽ നടി ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സാമന്ത റൂത്ത് പ്രഭുവാണ്. ദീപിക പദുകോൺ ആണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇൻ്റെർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനത്ത് ദീപിക പദുക്കോൺ ആണെന്ന് ഐഎംഡിബി റിപ്പോർട്ട് നേരത്തെ വന്നിരുന്നു. കാജൽ അഗർവാൾ നാലാം സ്ഥാനത്തും കത്രീന കൈഫ് അഞ്ചാം സ്ഥാനത്തുമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.