...
Home News National ദില്ലി സ്ഫോടനം; പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

ദില്ലി സ്ഫോടനം; പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

പൊട്ടിത്തെറിച്ച വാഹനങ്ങൾ സ്ഥലത്ത് നിന്നും നീക്കം ചെയ്‌തു

153

ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ക്രിമിനൽ ഗൂഢാലോചനയിൽ ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. ദില്ലി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. നിലവിൽ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങൾ സ്ഥലത്ത് നിന്നും നീക്കം ചെയ്‌തു.

സ്ഫോടനം നടന്ന മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതേസമയം അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ചോദ്യം ചെയ്യൽ തുടരും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരുമെന്നും പൊലീസ് അറിയിച്ചു.

ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി. സംഘം സ്ഫോടന വസ്‌തുക്കൾ അടക്കം വാങ്ങിയ കടകൾ പൊലീസ് കണ്ടെത്തി. ക്വാറി ഉടമകൾ എന്ന വ്യാജേനയാണ് പ്രതികൾ അമോണിയം നൈട്രേറ്റ് വാങ്ങിയത്. അതേസമയം തുടർച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനത്ത് ജാഗ്രത നിർദേശം തുടരുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.