...
Home News National ദില്ലി സ്ഫോടനം; പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ

ദില്ലി സ്ഫോടനം; പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ

ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അന്വേഷണം എൻഐഎക്ക് കൈമാറി

192

പതിമൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദില്ലി സ്ഫോടനം അന്വേഷിക്കാൻ 10 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ. പ്രത്യേക അന്വേഷണ സംഘത്തെ എൻഐഎ എഡിജിയും കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് സാഖറെ നയിക്കും.

ജമ്മു കാശ്‌മീർ, ദില്ലി പൊലീസിൽ നിന്നും അന്വേഷണ സംഘം വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ പൊട്ടിത്തെറിച്ച കാർ വിറ്റ കാർ ഡീലർ അടക്കം അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്‌ചയാണ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അന്വേഷണം എൻഐഎക്ക് കൈമാറിയത്.

സ്ഫോടനത്തിന്‍റ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്ഫോടനം നടക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിഗ്നലിന് പിൻവശത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇതിലുള്ളത്. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി.

ഇതുപോലുള്ള കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചേക്കും. അതേസമയം, കേസിൽ അറസ്റ്റിൽ ആയവരെ വെള്ളിയാഴ്‌ച വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഫോറൻസിക് പരിശോധനകളുടെ ഫലവും ഉടൻ പുറത്തു വന്നേക്കും.

വാർത്തകൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.