...
Home News National എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി; സിഎംആർഎൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി

എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി; സിഎംആർഎൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി

കോടതി നിർദേശം ലംഘിച്ച്‌ എസ്‌എഫ്‌ഐഒ മാർച്ച്‌ 29നാണ് കുറ്റപത്രം നൽകിയത്

193

സിഎംആർഎൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്ത് കൊണ്ട് പാലിച്ചെന്ന് എസ്എഫ്ഐഒയോട് ദില്ലി ഹൈക്കോടതി ചോദിച്ചു. ജഡ്‌ജ്‌ സുബ്രഹ്‌മണ്യൻ പ്രസാദ് ആണ് ഇക്കാര്യം ചോദിച്ചത്.

കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദേശം ലംഘിച്ച്‌ കുറ്റപത്രം സമർപ്പിച്ച എസ്‌എഫ്‌ഐഒ നടപടിക്കെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട്‌ എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദേശം നിലനിൽക്കെ കുറ്റപത്രം സമർപ്പിച്ച്‌ പ്രോസിക്യൂഷൻ നടപടിയിലേക്ക്‌ കടന്നത്‌ കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന്‌ സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.

കോടതി നിർദേശം ലംഘിച്ച്‌ എസ്‌എഫ്‌ഐഒ മാർച്ച്‌ 29നാണ് കുറ്റപത്രം നൽകിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.