Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മുഖ്യമന്ത്രി വിഡി സതീശനെതിരെ അധിക്ഷേപ ബാനർ; കെ.എസ്.യു ഡിജിപിക്ക് പരാതി നൽകി | Nalamidam
20 September 2026
Home News Kerala മുഖ്യമന്ത്രി വിഡി സതീശനെതിരെ അധിക്ഷേപ ബാനർ; കെ.എസ്.യു ഡിജിപിക്ക് പരാതി നൽകി

മുഖ്യമന്ത്രി വിഡി സതീശനെതിരെ അധിക്ഷേപ ബാനർ; കെ.എസ്.യു ഡിജിപിക്ക് പരാതി നൽകി

എസ്.എഫ്.ഐ നടപടി പ്രതിഷേധാർഹമാണെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു

5

കൊല്ലം ഗുഹാനന്ദപുരം സ്കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപകരമായ വാചകങ്ങളോടെ ബാനർ സ്ഥാപിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു. മുഖ്യമന്ത്രിയുടെ സൽപേരിന് കളങ്കം വരുത്തിയെന്നാരോപിച്ച് കെ.എസ്.യു കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

സ്കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നെഴുതിയ ബാനറാണ് സ്ഥാപിച്ചത്. മുഖ്യമന്ത്രി വി.ഡി സതീശന്റെ സൽപേരിന് ഭംഗം വരുത്താനും അദ്ദേഹത്തെ അപമാനിക്കാനും ലക്ഷ്യമിട്ടാണ് എസ്.എഫ്.ഐ ഇത്തരം അധിക്ഷേപകരമായ രീതിയിൽ ബാനർ ഉയർത്തിയതെന്ന് കെ.എസ്.യു ആരോപിക്കുന്നു.

കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ക്യാമ്പസുകളിൽ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്ന എസ്.എഫ്.ഐ നടപടി പ്രതിഷേധാർഹമാണെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.