...
Home Entertainments രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധക സംഘടന പുനഃസംഘടിപ്പിച്ച് ധനുഷ്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധക സംഘടന പുനഃസംഘടിപ്പിച്ച് ധനുഷ്

ആർഎസ്എസിന്റെ ദക്ഷിണ മേഖലയുമായി ബന്ധപ്പെട്ട മുതിർന്ന നേതാവുമായി ധനുഷ് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്.

11

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് നടൻ ധനുഷിന്റെ സംഘടനാ നീക്കങ്ങൾ. ആരാധക സംഘടനയായ ‘ധനുഷ് നർപ്പണി മൻറം’ പുനഃസംഘടിപ്പിച്ച് ‘ധനുഷ് നർപ്പണി ഇയക്കം’ എന്ന പേരിൽ ജനക്ഷേമ പ്രസ്ഥാനമാക്കിയതോടെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

ചെന്നൈയിലെ സ്വകാര്യ കോളേജിൽ നടന്ന ചടങ്ങിൽ 2,500-ലധികം വനിതാ ആരാധകർ പങ്കെടുത്തു. കോയമ്പത്തൂർ, റാണിപ്പേട്ട്, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിൽനിന്നെത്തിയ വനിതകൾക്ക് ധനുഷ് വെള്ളിയിൽ തീർത്ത കാമാക്ഷി വിളക്കുകളും സമ്മാനിച്ചു. പ്രസ്ഥാനത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നവും ചടങ്ങിൽ പുറത്തിറക്കി.

ആർഎസ്എസിന്റെ ദക്ഷിണ മേഖലയുമായി ബന്ധപ്പെട്ട മുതിർന്ന നേതാവുമായി ധനുഷ് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്. വിജയ്‌യുടെ ആരാധക സംഘടന രാഷ്ട്രീയ പാർട്ടിയായി മാറിയതിന് സമാനമായി ധനുഷും മുന്നോട്ടുപോകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ധനുഷ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.