കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാരും ബിജെപിയും. പ്രതിഷേധങ്ങളും സമ്മർദങ്ങളും ശക്തമായ സാഹചര്യത്തിലും മന്ത്രിക്കൊപ്പം ഉറച്ചുനിൽക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്ങും ജെ.പി. നദ്ദയും സമരനേതാക്കളുമായി നടത്തിയ ചർച്ചയിൽ, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഒഴികെയുള്ള നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതായാണ് വിവരം.
അതേസമയം, വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാർ നാളെ ഉച്ചവരെ സമയം തേടിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ രാജി എന്ന സാധ്യത തള്ളിക്കളഞ്ഞ് ധർമേന്ദ്ര പ്രധാന് പൂർണ പിന്തുണ നൽകാനാണ് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും തീരുമാനം.


