...
Home News National ധീരേന്ദ്ര കെ ഓജയെ കേന്ദ്ര സര്‍ക്കാരിൻ്റെ മുഖ്യ വക്താവായി നിയമിച്ചു

ധീരേന്ദ്ര കെ ഓജയെ കേന്ദ്ര സര്‍ക്കാരിൻ്റെ മുഖ്യ വക്താവായി നിയമിച്ചു

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ വകുപ്പിൻ്റെ ഡയറക്ടര്‍ ജനറല്‍ ആയും ഓജ പ്രവര്‍ത്തിച്ചിരുന്നു

265

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ (ഐ.ഐ.എസ്) മുതിര്‍ന്ന ഉദ്യോഗസ്ഥനായ ധീരേന്ദ്ര കെ ഓജയെ കേന്ദ്രസര്‍ക്കാരിൻ്റെ മുഖ്യ വക്താവായി നിയമിച്ചു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ 1990-ബാച്ചിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഡയറക്ടറിൻ്റെ ചുമതല കൂടി വഹിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഷെയ്‌ഫലി ബി ശരണ്‍ ആയിരുന്നു നേരത്തെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ടിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഇവരെ ഈ സ്ഥാനത്ത് നിയമിച്ചത്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥ കൂടിയാണ് ഷെയ്‌ഫലി ബി ശരണ്‍. ഇവര്‍ക്ക് പിന്നാലെയാണ് ഓജ തല്‍സ്ഥാനം ഏറ്റെടുത്തത്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍(സി.ബി.സി) വകുപ്പിൻ്റെ ഡയറക്ടര്‍ ജനറല്‍ ആയും ഓജ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. പി.ഐ.ബി ഡയറക്ടര്‍ ജനറല്‍ വെ.കെ ബവേജയായിരുന്നു സി.ബി.സിയിലെ ഓജയുടെ പിൻഗാമി. കേന്ദ്രസര്‍ക്കാരിൻ്റെ എല്ലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും സര്‍ക്കാരിന് മാധ്യമ ഇടപെടലുകളില്‍ ഉപദേശം നല്‍കുകയും ചെയ്യുന്ന സമിതിയാണ് സി.ബി.സി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.