Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ഓപ്പറേഷന്‍ സിന്ദൂറിൻ്റെ മുഖങ്ങളായ വനിതാ സൈനികരെ പാര്‍ട്ടി ക്യാമ്പയിന് എത്തിക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റെ പ്രസ്‌താവനയിൽ കുരുങ്ങി? | Nalamidam
18 September 2026
Home News National ‘ഓപ്പറേഷന്‍ സിന്ദൂറിൻ്റെ മുഖങ്ങളായ വനിതാ സൈനികരെ പാര്‍ട്ടി ക്യാമ്പയിന് എത്തിക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റെ പ്രസ്‌താവനയിൽ...

‘ഓപ്പറേഷന്‍ സിന്ദൂറിൻ്റെ മുഖങ്ങളായ വനിതാ സൈനികരെ പാര്‍ട്ടി ക്യാമ്പയിന് എത്തിക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റെ പ്രസ്‌താവനയിൽ കുരുങ്ങി?

172

മോദി സര്‍ക്കാര്‍ ജൂണ്‍ ഒമ്പതിന് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രചരണത്തിനായി ഓപ്പറേഷന്‍ സിന്ദൂറിൻ്റെ മുഖങ്ങളായ കേണല്‍ സോഫിയ ഖുറേഷിയെയും, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗിനെയും രംഗത്തിറക്കുമെന്ന് മാധ്യമ വാര്‍ത്തകൾ.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ പ്രസ് ബ്രീഫിംഗ്‌സിന് നേതൃത്വം നല്‍കിയ ഇരുവരുമാണ് ബിജെപിയുടെ വനിതാ കേന്ദ്രീകൃത പ്രചരണത്തിൻ്റെ മുഖങ്ങളാകുക എന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇക്കാര്യം തള്ളിയിരിക്കുകയാണ് ബിജെപി നേതൃത്വം. ഇത്തരത്തിലൊരു പദ്ധതി പാര്‍ട്ടിക്കില്ലെന്നാണ് ബിജെപി വ്യക്തമാക്കിയത്.

വാര്‍ത്തക്ക് പിന്നാലെ ബിജെപി ഐടി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അമിത് മാളവ്യ, ഇത് വ്യാജ വാര്‍ത്ത ആണെന്ന് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ധിഖി പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടത് ആണെന്നാണ് മാളവ്യയുടെ വിശദീകരണം.

മുസ്ലീം വിഭാഗത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് കേണല്‍ സോഫിയ ഖുറേഷിയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ഇതാണ് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടത് എന്നുമാണ് ബിജെപി പറയുന്നത്.