...
Home News Kerala ഡിജിറ്റല്‍ അറസ്റ്റ്; യുവതിയില്‍ നിന്ന് നാല് കോടി തട്ടിയെടുത്ത രണ്ട് മലയാളികൾ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റ്; യുവതിയില്‍ നിന്ന് നാല് കോടി തട്ടിയെടുത്ത രണ്ട് മലയാളികൾ അറസ്റ്റില്‍

ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് തട്ടിപ്പുകാർ പറയുക

205

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് എറണാകുളം സൈബര്‍ പൊലീസിൻ്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിൻ്റെ പരാതിയിലായിരുന്നു അറസ്റ്റ്.

പൊലീസ് ആണെന്ന് പറഞ്ഞാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തി പണം തട്ടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് തട്ടിപ്പുകാർ പറയുക.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നതിനിടെ ആണ് മലയാളികൾ അറസ്റ്റിലാവുന്നത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.