...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International ഗതാഗത നിയമലംഘന പിഴയ്ക്ക് 50% ഇളവ്: വിവിധ എമിറേറ്റുകളിൽ പൊലീസ് അറിയിപ്പ്

ഗതാഗത നിയമലംഘന പിഴയ്ക്ക് 50% ഇളവ്: വിവിധ എമിറേറ്റുകളിൽ പൊലീസ് അറിയിപ്പ്

ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയോ പൊലീസ് മൊബൈല്‍ ആപ്പ് വഴിയോ പിഴ അടക്കാവുന്നതാണ്. യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

299

ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് പ്രയോജനപ്പെടുത്തണമെന്ന് ഷാർജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പൊലീസ് അറിയിച്ചു. വാഹനങ്ങൾ പിടിച്ചെടുത്തതിനും ബ്ലാക്ക് പോയിന്‍റുകൾക്കുമുളള പിഴകൾക്കും ഈ ഇളവ് ബാധകമാണ്.

ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയോ പൊലീസ് മൊബൈല്‍ ആപ്പ് വഴിയോ പിഴ അടക്കാവുന്നതാണ്. യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഗുരുതരമായ നിയമലംഘനങ്ങൾക്കും കാലാവധി കഴിഞ്ഞതിന് ശേഷമുള്ള പിഴയടയ്ക്കലുകൾക്കും ഇളവ് ബാധകമല്ല. ഓരോ എമിറേറ്റിലും ഇളവിനുള്ള സമയ പരിധി വ്യത്യസ്തമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.

ഒരോ എമിറേറ്റിലും ഇളവിനുള്ള സമയ പരിധി:

അജ്മാന്‍: ഒക്ടോബർ 31 വരെ ലഭിച്ച പിഴകളിൽ 50% ഇളവ് ലഭ്യമാണ്. നവംബർ 4 മുതൽ ഡിസംബർ 15 വരെ പിഴ ഇളവോടുകൂടി അടക്കാവുന്നതാണ്.

റാസല്‍ ഖൈമ: ഡിസംബർ 1 ന് മുമ്പ് ലഭിച്ച പിഴകളിൽ ഇളവ് ബാധകം. ഡിസംബർ 2 മുതൽ ഡിസംബർ 31 വരെ പിഴ ഇളവോടെ അടക്കാം.

ഉമ്മുല്‍ ഖുവൈന്‍: ഡിസംബർ 1 ന് മുമ്പ് ലഭിച്ച പിഴകൾക്ക് ഇളവ് ബാധകം. ഡിസംബർ 1 മുതൽ ജനുവരി 5 വരെ ഈ ഇളവിന് സാധ്യത.

ഫുജൈറ: ഡിസംബർ 1ന് മുമ്പ് ലഭിച്ച പിഴകളിൽ 50% ഇളവ് ലഭ്യമാണ്. ഡിസംബർ 2 മുതൽ ജനുവരി 23 വരെ ഇളവോടുകൂടി പിഴ അടയ്ക്കാവുന്നതാണ്.

ഇളവിനുള്ള സമയപരിധി കഴിഞ്ഞാൽ പിഴയുടെ മുഴുവന്‍ തുക അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.