ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം; ആശമാർ നിരാഹാര സമരത്തിലേക്ക്

ആശമാർക്ക് നല്ല രീതിയിലുള്ള ഒരു പ്രവർത്തന സാഹചര്യമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. 26,125 ആശമാരാണ് സംസ്ഥാനത്തുള്ളത്. സമരത്തിലുള്ളത് 400-450 ആശമാരാണ്. ആശമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നു.

ആശാ വർക്കേഴ്സ് അസോസിയേഷനും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയും പരാജയപ്പെട്ടു . സമരം നിർത്തി പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി സമരക്കാർ ആരോപിച്ചു. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും ആഗ്രഹമെന്ന് വീണാ ജോർജ് അറിയിച്ചു.

എന്തായാലും ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറും നടത്തിയ ചർച്ചകൾ തീരുമാനമാകാതെയാണ് പിരിഞ്ഞത്. നാളെ മുതൽ നിരാഹാരസമരം തുടങ്ങാനാണ് ആശമാരുടെ തീരുമാനം. സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം രാവിലെ 11 മണിക്കാകും ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു , ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ.

പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ചർച്ചയിൽ ആശാ ഫെഡറേഷൻ മുന്നോട്ടുവെച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഓണറേറിയം 21,000 ആക്കി ഉയർത്തണം. എക്സിറ്റ് ആകുമ്പോൾ ബെനിഫിറ്റായി അഞ്ച് ലക്ഷം രൂപ നൽകണം. 2016ൽ മുൻ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കൊടുത്താണ് പുതിയ സർക്കാർ തുടങ്ങിയത്. 7000 രൂപയാണ് ഇപ്പോൾ കൊടുക്കുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സംസ്ഥാനത്തിനുള്ളത്”, മന്ത്രി പറഞ്ഞു. ഇപ്പോൾ അത് മൂന്നിരട്ടിയായി വർധിപ്പിക്കണമെന്നത് ജനാധിപത്യപരമായി ചർച്ച ചെയ്തേ ആലോചിക്കാൻ പോലും കഴിയൂ.

രണ്ടാഴ്ച കഴിയുമ്പോൾ കേന്ദ്രത്തോട് വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ആശമാരോട് സർക്കാരിന് അനുകൂല നിലപാടാണ്. കേന്ദ്ര ആരോഗ്യ മന്ത്രിയെ ഈ ആഴ്ച കാണുമെന്നും ഇൻസെൻ്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും വീണാ ജോർജ് അറിയിച്ചു. സന്നദ്ധ പ്രവർത്തകർ എന്ന നിർവചനമടക്കം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം, ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർഥിച്ചതായി മന്ത്രിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ഓണറേറിയം രണ്ട് രീതിയിലാണ് നൽകുന്നത്. ഒന്ന് സംസ്ഥാനം മാത്രമായി നൽകുന്നു. ഇൻസെന്റീവ് സംസ്ഥാനവും കേന്ദ്രവും ചേർന്ന് നൽകുന്നു. സംസ്ഥാന സർക്കാർ ആശമാർക്ക് നൽകുന്ന ഓണറേറിയം 7000 രൂപയാണ്. കേന്ദ്രവും സംസ്ഥാനവും നൽകുന്ന ഫിക്സ്ഡ് ഇൻസെന്റീവ് 3000 രൂപയാണ്. ആ ഫിക്സ്ഡ് ഇൻസെന്റീവിൽ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നൽകുന്നത്.

അതു കൂടാതെ ഒരോ സേവനങ്ങൾക്കുമുള്ള ഇൻസെന്റീവ് ലഭിക്കുമെന്നും അതിലും 60-40 ശതമാനം എന്ന നിലയ്ക്കാണ് സംസ്ഥാനവും കേന്ദ്രവും പണം നൽകുന്നത്. 2006ൽ കേന്ദ്രമാണ് ഇൻസെന്റീവ് നിശ്ചയിച്ചിട്ടുള്ളത്. അത് പിന്നീട് കൂട്ടിയിട്ടില്ല. 2017ലെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ടെക്നിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി”, മന്ത്രി പറഞ്ഞു.

ആശമാർക്ക് നല്ല രീതിയിലുള്ള ഒരു പ്രവർത്തന സാഹചര്യമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. 26,125 ആശമാരാണ് സംസ്ഥാനത്തുള്ളത്. സമരത്തിലുള്ളത് 400-450 ആശമാരാണ്. ആശമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നു. അതിൽ 13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചു.
ഒന്നരവർഷം മുൻപാണ് അതെന്നും അതിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. ഇൻഷുറൻസിൽ ഉൾപ്പെട്ടാൽ അത് സംസ്ഥാനമാണ് കൊടുക്കുന്നത്. ആശമാരോട് ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രം ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തെറ്റായ ചില പ്രചരണങ്ങളും ഇതിനൊക്കെ ഒപ്പം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലാണ് ആശമാർ ഏറ്റവും കൂടുതൽ പണിയെടുക്കുന്നതെന്നായിരുന്നു ഒന്ന്. ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചു. കേരളത്തിൽ ദേശീയ ​ഗൈഡ്‌ലൈനിൽ കൂടുതൽ ജോലി ചെയ്യേണ്ട സാഹചര്യമില്ല. ആശമാർക്ക് മറ്റ് തൊഴിലുകൾ ചെയ്യാൻ പറ്റില്ലെന്നായിരുന്നു രണ്ടാമത്തെ കാര്യം. കോവിഡ് കാലത്ത് അത്തരമൊരു നിബന്ധന വെച്ചിരുന്നു. 17-11- 2021ൽ സ്റ്റേറ്റ് മിഷൻ പുറത്തിറക്കിയ സർക്കുലറിൽ ഇത് ഒഴിവാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ആശാ പ്രവർത്തകരുടെ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതല സമിതി ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആയുഷ്മാൻ ഭാരത് അടക്കമുള്ള പദ്ധതികളുമായി ആശാപ്രവർത്തകരെ ബന്ധിപ്പിച്ചിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നഡ്ഡ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും സാമ്പത്തിക സാങ്കേതിക സഹായം ഉറപ്പാക്കുകയും നയ രൂപീകരണവും ആണ് കേന്ദ്രത്തിന്റെ ചുമതല എന്നും നഡ്ഡ പറഞ്ഞു. പലതും ഇല്ലെന്നു പരാതിപ്പെടുമ്പോൾ അത് ആരു ചെയ്യേണ്ടതാണെന്ന് കൂടി പരിശോധിക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രി മറുപടി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...