...
Home News Kerala ബിജെപിയിൽ കലഹം; വടകരയിൽ പ്രതിഷേധ പ്രകടനം, സിആർ പ്രഫുൽ കൃഷ്‌ണൻ്റെ കോലം കത്തിച്ചു

ബിജെപിയിൽ കലഹം; വടകരയിൽ പ്രതിഷേധ പ്രകടനം, സിആർ പ്രഫുൽ കൃഷ്‌ണൻ്റെ കോലം കത്തിച്ചു

ഒമ്പത് പേരെ ബിജെപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് നേതുത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്

314

കോഴിക്കോട് വടകരയിൽ ബിജെപിയിലെ വിമതന്മാർക്ക് എതിരെയുള്ള നടപടിക്ക് പിന്നാലെ കലഹം രുക്ഷമാകുന്നു. നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സിആർ പ്രഫുൽകൃഷ്‌ണന് എതിരെയാണ് പ്രതിഷേധം. പ്രവർത്തകർ പ്രഫുൽ കൃഷ്‌ണയുടെ കോലം കത്തിച്ചു.

ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി പി ശ്യാംരാജ് ഉൾപ്പെടെ ഒമ്പത് പേരെ ബിജെപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് നേതുത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. വടകര നാദാപുരം നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപെട്ട് ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് പിന്നാലെയാണ് വടകരയിൽ ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടായത്. നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥി ആണെന്നും പഞ്ചായത്ത് ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും ഫണ്ടുകൾ തിരിമറി നടന്നിട്ടുണ്ടെന്നും വിമതർ പറഞ്ഞു.

വടകര, നാദാപുരം മണ്ഡലങ്ങളിൽ നിന്നും ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ റിബലായി പത്രിക നൽകിയ രണ്ടുപേർ ഉൾപെടെ ഒമ്പത് പേരെ കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. വടകരയിൽ പത്രിക നൽകിയ ശാംരാജ് കുരിയാടി, നാദാപുരത്ത് കെ. പത്മകുമാർ എന്നിവരാണ് റിബലായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളടക്കം ഒമ്പത് പേരെയാണ് പുറത്താക്കിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.