ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ അതൃപ്‌തി പരസ്യം; മാറ്റത്തിൽ അസൗകര്യം അറിയിച്ച് ഉന്നത ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനമെന്നും ആക്ഷേപമുണ്ട്

ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അതൃപ്‌തി പരസ്യം. നിലവിലെ സ്ഥലം മാറ്റത്തില്‍ അസൗകര്യം അറിയിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ സമിപിച്ചു. വീണ്ടും മാറ്റം വേണമെന്നാണ് ആവശ്യം. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് ടി.നാരായണനും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് കെ.കാര്‍ത്തികും അറിയിച്ചു. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ടി.നാരായണനെ മാറ്റിയത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്നു കെ.കാര്‍ത്തിക്. ഇവിടെ നിന്നും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റുകയായിരുന്നു.

ഡിജിപി നല്‍കിയ പട്ടികയിലെ പല ഉദ്യോഗസ്ഥര്‍ക്കും നിയമനമില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. സ്ഥലംമാറ്റം പൊലീസ് ആസ്ഥാനം അറിയാതെയാണെന്ന ആരോപണം ശക്തമാണ്. ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനമെന്നും ആക്ഷേപമുണ്ട്. മറ്റുജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.

അതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ അഴിച്ചുപണി വൈകുന്നതില്‍ അതൃപ്‌തി ഉയരുന്നുണ്ട്. മാറ്റം വേഗത്തിൽ ആക്കണമെന്നാണ് യുഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. മാറ്റം വൈകുന്നതില്‍ ആഭ്യന്തര മന്ത്രിയെ അതൃപ്‌തി അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റണം എന്നാണ് ആവശ്യം. പിണറായി സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റം വരുത്തിയിരുന്നുവെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിന് തലവേദനയാകുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കി. ജില്ലാ, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരെ മാറ്റണം എന്നാണ് ആവശ്യം.

വന്‍ അഴിച്ചുപണിയാണ് പൊലീസില്‍ നടത്തിയത്. പി.വിജയനെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. ക്രമസമാധാന ചുമതലയില്‍ ഉണ്ടായിരുന്ന എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയുടെ 600-ാം ടെസ്റ്റ്: ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച 5 വിജയങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഗാലെയിൽ ശനിയാഴ്ച മുതൽ ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലിലേക്ക് കടക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

7 കോടി വർഷങ്ങൾക്ക് മുമ്പ് ഒരു വർഷത്തിൽ എത്ര ദിവസങ്ങളുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

ഭൂമിയിലെ ഒരു വർഷം ഇന്ന് പോലെ 365 ദിവസമല്ല, ഒരുകാലത്ത് 372 ദിവസങ്ങളായിരുന്നുവെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം. ഏകദേശം...

എൻഡിഎ ശക്തി വർധിപ്പിക്കുന്നു; ഡിഎംകെ, എൻസിഇ, അകാലിദൾ സഖ്യസാധ്യത ശക്തം

പാർലമെന്റിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനും നിർണ്ണായക നിയമനിർമ്മാണങ്ങൾക്കായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കങ്ങളുമായി നാഷണൽ ഡെമോക്രാറ്റിക് അലയൻസ്...

ആഗോള AI രംഗത്ത് പുതിയ വിപ്ലവവുമായി ഡീപ്‌സീക്ക്: ശക്തമായ ‘V4 പ്രോ’ മോഡൽ പുറത്തിറക്കി

ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് (AI) രംഗത്ത് അമേരിക്കൻ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയുമായി ചൈനയുടെ പുതിയ ചുവടുവയ്പ്പ്. പ്രമുഖ ചൈനീസ് AI...

കാലടി സർവകലാശാലയിലെ വിസിക്കെതിരായ ആക്രമണം; പ്രതിഷേധവുമായി വിസിമാരുടെ സംയുക്ത പ്രസ്താവന

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ താത്കാലിക വൈസ് ചാൻസലർ സിസാ തോമസിനെതിരായ കയ്യേറ്റത്തിലും പ്രതിഷേധത്തിലും ആശങ്ക രേഖപ്പെടുത്തി കേരളത്തിലെ...

പാറ്റ പ്രയോഗത്തിൽ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതി നടപടികളിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്....

‘സ്വാതന്ത്ര്യത്തിൻ്റെ അർദ്ധരാത്രി’; ചരിത്ര പ്രധാനമായ ആ നിമിഷങ്ങളുടെ നേർക്കാഴ്‌ച

ആഗസ്റ്റ് 14-15 അർദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ നിർണായക നിമിഷമായി മാറിയത് കേവലം യാദൃശ്ചികമായിരുന്നില്ല. നക്ഷത്രങ്ങളുടെ ഗതികളും സമർത്ഥമായ രാഷ്ട്രീയ...

റിലയൻസും റോൾസ് റോയ്‌സും കൈകോർക്കുന്നു; ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിനായി തദ്ദേശീയ എഞ്ചിൻ വരുന്നു

രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടൻ്റെ പ്രശസ്തമായ എയ്‌റോ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ്...

രാജ്യത്തിൻ്റെ 80-ാം സ്വാതന്ത്ര്യദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൻ്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ചരിത്രപ്രധാനമായ ഈ വേളയിൽ മുഴുവൻ...