...
Home News Kerala സർക്കാർ ആനുകൂല്യ വിതരണം ബിജെപി ഓഫീസിൽ; പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്

സർക്കാർ ആനുകൂല്യ വിതരണം ബിജെപി ഓഫീസിൽ; പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്

സാമൂഹ്യനീതി വകുപ്പും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും നിർവഹിക്കേണ്ട ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടി ഏറ്റെടുത്തത് സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

12

ഉദുമ: പുല്ലൂരിൽ ഭിന്നശേഷിക്കാർക്കുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ എഡിഐപി (ADIP) പ്രകാരമുള്ള ട്രൈസൈക്കിളുകൾ ബിജെപി ഓഫീസിൽവെച്ച് വിതരണം ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. സർക്കാർ ആനുകൂല്യങ്ങൾ രാഷ്ട്രീയ പാർട്ടി ഓഫീസുകൾ വഴി വിതരണം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തോടും ഭരണഘടനാ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സംഘടന ആരോപിച്ചു.

സാമൂഹ്യനീതി വകുപ്പും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും നിർവഹിക്കേണ്ട ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടി ഏറ്റെടുത്തത് സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽവെച്ച് ആനുകൂല്യങ്ങൾ കൈമാറിയ നടപടി ഗൗരവകരവും പ്രതിഷേധാർഹവുമാണെന്നും കമ്മിറ്റി വ്യക്തമാക്കി.

നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ അർഹരായവരിലേക്ക് ഔദ്യോഗിക സംവിധാനങ്ങളിലൂടെ എത്തിക്കണമെന്നും ഇത്തരം പദ്ധതികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കത്തിന് പിന്നിലെ സാഹചര്യം അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ബി.കെ. മുഹമ്മദ് ഷാ അറിയിച്ചു.

ജനറൽ സെക്രട്ടറി ഷംസീർ മൂലടുക്കം, ട്രഷറർ മൊയ്തു ദേലംപാടി, സുൽവാൻ ചെമ്മനാട്, റംഷീദ് ബോവിക്കാനം, ഉനൈസ് പൊവ്വൽ, തസ്ലീം കന്യപ്പാടി, ഹൈദർ പടുപ്പ്, സിറാജ് മഠത്തിൽ, ജൗഹർ, ഖാലിദ് ചേറ്റിക്കുണ്ട്, അനസ് പള്ളിക്കര, ജാഫർ കോളിയടുക്കം തുടങ്ങിയവർ സംസാരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.