...
Home News Kerala ഡിറ്റ്‌ വാ പ്രഭാവം; കേരളത്തില്‍ രണ്ട് ദിവസം മഴ, തമിഴ്‌നാട്ടില്‍ ദുരിത പെയ്‌ത്ത്

ഡിറ്റ്‌ വാ പ്രഭാവം; കേരളത്തില്‍ രണ്ട് ദിവസം മഴ, തമിഴ്‌നാട്ടില്‍ ദുരിത പെയ്‌ത്ത്

നാളേക്ക് തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

174

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഡിസംബർ 4 വരെ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടാനാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും ഇടിമിന്നൽ സജീവമായി ഉണ്ടാകാനുമാണ് മുന്നറിയിപ്പ്.

എന്നാൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനിടയിലും ജില്ലകളിൽ ഇതുവരെ പ്രത്യേക അലർട്ടുകൾ നൽകിയിട്ടില്ല. അതേസമയം നാളേക്ക് തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനാകട്ടെ വിലക്കില്ല.

തമിഴ്‌നാട്ടിൽ കനത്ത മഴ: മൂന്ന് മരണം

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്ത് മൂന്ന് പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും ഇടിമിന്നൽ ശക്തമാകാനും സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.