...
Home News National തമിഴ്‌നാട്ടിൽ പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

തമിഴ്‌നാട്ടിൽ പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചാണ് ലേഖനം

3

തമിഴ്‌നാട്ടിൽ പിണറായി വിജയനെ മുൻ നിർത്തി സിപിഐഎമ്മിനെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലി. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചാണ് ലേഖനം.

കേരളത്തിൽ ഇടതുപക്ഷം ജനങ്ങളിൽ നിന്ന് അകന്നെന്നും, ജനങ്ങൾ എന്തിനാണ് സർക്കാരിനെ വലിച്ചെറിഞ്ഞതെന്നും ലേഖനം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് സിപിഐഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിന് എതിരായ പരമ്പരയിലാണ് വിമർശനം.

പി.ഷണ്മുഖവും സി.വി ഷണ്മുഖവും ഒരുപോലെയെന്നും ഡിഎംകെ വിമർശിച്ചു. പിണറായി വിജയൻ്റെ ‘നവകേരള രേഖ’യെയും ലേഖനം നിശിതമായി വിമർശിക്കുന്നു. സിപിഎമ്മിൻ്റെ സാമ്പത്തിക നയത്തെ കുറിച്ച് ലേഖനത്തിൽ വിമർശനങ്ങളുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.