‘വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്‌’; ദുബായ് ജിഡിആർഎഫ്എ മുന്നറിയിപ്പ്

സർക്കാരിൻ്റെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഔദ്യോഗിക ചാനലുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ

സുരക്ഷ ഉറപ്പാക്കുന്നതിനായി താമസക്കാരോടും സന്ദർശകരോടും ശക്തമായ മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ. സൈബർ തട്ടിപ്പുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ, അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാകാമെന്ന് അധികൃതർ വ്യക്തമാക്കി. അപരിചിതരുമായി ആശയവിനിമയം ഒഴിവാക്കുകയും തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കും ലിങ്കുകൾക്കും പ്രതികരിക്കാതെ ഇരിക്കണമെന്നും ജി.ഡി.ആർ.എഫ്.എ നിർദേശിച്ചു.

നിരന്തരം ബോധവത്കരണം നടത്തിയിട്ടും ചിലർ ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പൊതുജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള നീക്കം ശക്തമാക്കിയത്. സർക്കാരിൻ്റെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഔദ്യോഗിക ചാനലുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ ആവർത്തിച്ചു.

ജിഡിആർഎഫ് എ സേവനങ്ങൾക്ക് www.gdrfadubai.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ്, GDRFA DXB, Dubai Now എന്നീ അംഗീകൃത സ്മാർട്ട് ആപ്പുകൾ, കൂടാതെ @gdrfadubai എന്ന ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയിലൂടെ മാത്രമേ സേവനങ്ങൾ ഉപയോഗിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, വ്യാജ കോളുകളും സന്ദേശങ്ങളും വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനവും ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവർക്ക് ‘അമർ’ സൈബർ സുരക്ഷ റിപ്പോർട്ടിംഗ് സേവനം വഴി പരാതി നൽകാവുന്നതാണ്.

ടോൾഫ്രീ നമ്പറായ 8005111 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും, വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ജിഡിആർഎഫ്എ ഓർമ്മിപ്പിച്ചു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...