നായക ശരീരങ്ങളെ മലയാള സിനിമയില്‍ അരിയിട്ടിരുത്തിയതില്‍ പങ്ക് മറ്റാർക്കും ഇല്ലേ?

മലയാളത്തിലെ മികച്ച പ്രണയ-കുടുംബ-കോമഡി സിനിമകള്‍ എഴുതിയ രഞ്ജിത്ത് കച്ചവട സിനിമകളുടെ പ്രധാനമുഖമായി മാറപ്പെടുന്നത് എപ്പോഴാണ്?

| രാകേഷ് സനൽ

വരിക്കാശ്ശേരി സിനിമകള്‍ എന്നാല്‍, സവര്‍ണ മാടമ്പി സിനിമകളെന്നാണോ വ്യഗ്യം? ആണെങ്കില്‍ അതിന്റെ ഭാരം ഒരു രഞ്ജിത്ത് മാത്രം താങ്ങണോ? നായകന് പൗരുഷം കിട്ടാന്‍ പിരിച്ചുവച്ച മീശയെന്ന പോലെ, എട്ടുകെട്ട് തറവാടും ഉമ്മറത്തിണ്ണയില്‍ കാല് നീട്ടി കവച്ചിരിക്കാന്‍ കോസിയും വേണമെന്ന് ആദ്യമായി ശഠിച്ചത് രഞ്ജിത്താകില്ലല്ലോ. തന്റെ നായകന് നെറ്റിയില്‍ ചന്ദനക്കുറി തേച്ചു കൊടുത്തതും ദേഹത്തു പൂണൂല് പിരിച്ചിട്ടതും താനല്ല, സംവിധായകനാണെന്ന് എഴുത്തുകാരന്‍ വാദിക്കുന്നു, അപ്പോള്‍ പിന്നെ കുരിശ് രഞ്ജിത്തിനായി മാത്രം നാട്ടുന്നതില്‍ നീതിയെന്താണ്?

ബുദ്ധി ബ്രാഹ്‌മണനെയുള്ളൂ, ശൗര്യം ക്ഷത്രിയനെയുള്ളൂ, അന്തസ്സ് നായര്‍ക്കെയുള്ളൂവെന്ന് കല്‍പ്പിച്ച് നായക ശരീരങ്ങളെ മലയാള സിനിമയില്‍ അരിയിട്ടിരുത്തിയതില്‍ പങ്ക് മറ്റാർക്കും ഇല്ലേ? വ്യാപാര വിജയം നേടിയ ചിത്രങ്ങളുടെ പേരില്‍ ഒരു ചലച്ചിത്രകാരന്‍ അറിയപ്പെടുന്നത്, അയാളുടെ വിപണി മൂല്യവും താരമൂല്യവും ഉയര്‍ത്തുന്നു. മലയാളത്തിലെ മികച്ച പ്രണയ-കുടുംബ-കോമഡി സിനിമകള്‍ എഴുതിയ രഞ്ജിത്ത് കച്ചവട സിനിമകളുടെ പ്രധാനമുഖമായി മാറപ്പെടുന്നത് എപ്പോഴാണ്? ദേവാസുരത്തിന്റെയോ, ആറാം തമ്പുരാന്റെയോ പേരില്‍ രഞ്ജിത്ത് ആഘോഷപ്പെട്ടിട്ടില്ല.

അതാത് സിനിമകള്‍ ഉണ്ടായ സമയത്തെ കാര്യമാണ്. നരസിംഹത്തിനു ശേഷമല്ലേ അയാള് ഒരു ചരക്കിന്റെ വില്പന മൂല്യം ഉയർത്താൻ ശേഷിയുള്ള നിക്ഷേപ വസ്തുവായി സംവിധായകർക്കും നിർമാതാക്കൾക്കും, താരങ്ങൾക്കുമൊക്കെ തോന്നിത്തുടങ്ങിയത്. അവിടുന്ന് പിന്നെയും രഞ്ജിത് എന്ന സിനിമാക്കാരൻ വരിക്കാശേരി കഥകൾ തുടർന്നില്ലെന്നും കാണാം. പക്ഷേ അയാൾ ബ്രാൻഡ് ചെയ്യപ്പെട്ടത്, എണ്ണത്തിൽ വളരെ കുറച്ചു മാത്രം എഴുതിയ ജോണറുകളുടെ പേരിലാണ് എന്നത്, രഞ്ജിത്തിന് വ്യക്തിപരമായി സംഭവിച്ച മൂല്യ ശോഷണത്തിന്റെ ബാധ്യത ആകാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി. എൽപിജി ഉത്പാദനം പ്രതിദിനം 35,000- 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലെ എൽപിജി ഉത്പാദനത്തിൽ വർധനവ് സിഐഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിച്ച പുരി, എൽപിജി വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും രാജ്യത്ത്...

Keep exploring...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

More News

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

ഇറാൻ്റെ റിഫൈനറിയിൽ യുഎഇയുടെ രഹസ്യ ആക്രമണം; ഗൾഫ് യുദ്ധത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനമാകുമോ?

ഇറാനും യുഎസ്- ഇസ്രായേലും തമ്മിലുള്ള തീവ്രമായ സംഘർഷങ്ങൾക്ക് ഇടയിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇപ്പോൾ ഈ സംഘർഷത്തിൽ...

‘സർക്കാർ ചുമതല ഏൽക്കാത്ത പ്രതിസന്ധി’; എസ്എസ്എൽസി പരീക്ഷാ ഫലം, പ്രഖ്യാപനം അനിശ്ചിതത്വം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയിൽ ഫലം...

പ്രധാനമന്ത്രി സഞ്ചരിച്ച ബെംഗളുരു പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം തുടങ്ങി

ആർട്ട് ഒഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45ാമത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ബെംഗളുരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച പാതയിൽ...

ജി.സുധാകരൻ പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി

അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി.സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച...

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...