വിമാന യാത്രക്കിടെ ഇതൊക്കെ ചെയ്‌താൽ രണ്ട് വർഷം വരെ വിലക്ക് കിട്ടും

അന്വേഷണ കമ്മിറ്റിയുടെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ യാത്രാ വിലക്ക്

യാത്രക്കാർ വിമാന യാത്രക്കിടെ മോശമായി പെരുമാറിയാൽ കർശനമായ നടപടികൾ സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. വിമാനത്തിനകത്തെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി ‘സീറോ ടോളറൻസ് പോളിസി’ (Zero Tolerance Policy) നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

പുതിയ പരിഷ്‌കാരങ്ങൾ അനുസരിച്ച്, വിമാനത്തിന് ഉള്ളിൽ അച്ചടക്ക ലംഘനം നടത്തുന്നവർക്ക് രണ്ട് വർഷം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ കാലത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ശുപാർശയുണ്ട്.

കുറ്റകൃത്യത്തിൻ്റെ തീവ്രതയനുസരിച്ച് ശിക്ഷാ കാലാവധി നാല് തലങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്:

ലെവൽ 1: മോശം ആംഗ്യങ്ങൾ കാണിക്കുക, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം, അമിതമായി മദ്യപിച്ചു പ്രശ്‌നങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയ്ക്ക് 3 മാസം വരെ യാത്രാ വിലക്ക് ലഭിക്കാം.

ലെവൽ 2: ശാരീരികമായി ഉപദ്രവിക്കുക (തള്ളുക, അടിക്കുക, ചവിട്ടുക), ലൈംഗികാതിക്രമം അല്ലെങ്കിൽ തെറ്റായ രീതിയിലുള്ള സ്‌പർശനം തുടങ്ങിയവക്ക് 6 മാസം വരെ വിലക്ക് ലഭിക്കാം.

ലെവൽ 3 & 4: വിമാനത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ, ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള ശാരീരിക ഉപദ്രവങ്ങൾ, വിമാനത്തിൻ്റെ കോക്പിറ്റിലേക്ക് (Flight crew compartment) അതിക്രമിച്ചു കയറാൻ ശ്രമിക്കുക എന്നിവക്ക് കുറഞ്ഞത് 2 വർഷമോ അതിൽ കൂടുതലോ കാലത്തേക്ക് വിലക്ക് ഏർപ്പെടുത്താം.

വിമാനത്തിനുള്ളിൽ പുകവലിക്കുക, ആഭ്യന്തര വിമാന സർവീസുകളിൽ മദ്യപിക്കുക, എമർജൻസി എക്‌സിറ്റുകൾ തെറ്റായി കൈകാര്യം ചെയ്യുക, ജീവൻ രക്ഷാ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിൽ വിമാന കമ്പനികൾക്ക് അന്വേഷണ കമ്മിറ്റിയുടെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ 30 ദിവസം വരെ യാത്രാ വിലക്ക് നേരിട്ട് ഏർപ്പെടുത്താൻ പുതിയ നിയമം അധികാരം നൽകുന്നു. നിലവിലെ നിയമമനുസരിച്ച് സ്വതന്ത്ര സമിതിയുടെ തീരുമാനം വരുന്നത് വരെ 45 ദിവസം വരെ വിലക്ക് ഏർപ്പെടുത്തുമായിരുന്നു.

ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന വ്യക്തികളെയും വിമാന യാത്രയിൽ നിന്ന് വിലക്കുന്നതാണ്. ഈ നിർദ്ദേശങ്ങളെ കുറിച്ചുള്ള സ്റ്റേക്ക്ഹോൾഡർമാരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മാർച്ച് 16 വരെ സമയം അനുവദിച്ചിട്ടുണ്ട്

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...