Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ഡൊണാൾഡ് ട്രംപിൻ്റെ മക്കൾ ഇന്ത്യയിൽ ആറ് പുതിയ ആഡംബര ടവറുകൾ തുടങ്ങുന്നു | Nalamidam
18 September 2026
Home Business ഡൊണാൾഡ് ട്രംപിൻ്റെ മക്കൾ ഇന്ത്യയിൽ ആറ് പുതിയ ആഡംബര ടവറുകൾ തുടങ്ങുന്നു

ഡൊണാൾഡ് ട്രംപിൻ്റെ മക്കൾ ഇന്ത്യയിൽ ആറ് പുതിയ ആഡംബര ടവറുകൾ തുടങ്ങുന്നു

അമേരിക്കയെ മറികടന്ന് ഇന്ത്യയിൽ വരും മാസങ്ങളിൽ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ട്രംപ് ടവറുകൾ ഉണ്ടാകും

224

ട്രംപ് ജൂനിയർമാരായ ഡൊണാൾഡ് ട്രംപും, എറിക് ട്രംപും അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രൈബെക്ക ഡെവലപ്പേഴ്‌സിൻ്റെ സ്ഥാപകൻ കൽപേഷ് മേത്ത പറഞ്ഞു. മാർച്ചിനും ജൂൺ മാസത്തിനും ഇടയിൽ പുതിയ പദ്ധതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ഓർഗനൈസേഷൻ്റെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് പങ്കാളിയായ കൽപേഷ് മേത്ത പറഞ്ഞു.

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മക്കളാണ് ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും. മുംബൈ, പൂനെ, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലായി ഇന്ത്യയിൽ ആറ് ട്രംപ് ടവറുകൾ കൂടി വികസിപ്പിക്കുമെന്ന് എഎൻഐയുമായുള്ള വെർച്വൽ ആശയ വിനിമയത്തിൽ മേത്ത പറഞ്ഞു.

നിലവിൽ മുംബൈ, പുണെ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ട്രംപിന് ഇത്തരത്തിലുള്ള നാല് ആഡംബര വസ്‌തുക്കൾ ഉള്ളത്. അമേരിക്കയെ മറികടന്ന് ഇന്ത്യയിൽ വരും മാസങ്ങളിൽ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ട്രംപ് ടവറുകൾ ഉണ്ടാകും.

“ഞാൻ യുഎസിൽ വാർട്ടൺ സ്‌കൂൾ ഓഫ് ഫിനാൻസിൽ പഠിക്കുകയായിരുന്നു. കോളേജിൽ ട്രംപ് ജൂനിയർ എന്നേക്കാൾ ജൂനിയറായിരുന്നു. എൻ്റെ ഉപദേശകനും വഴികാട്ടിയുമായ അവിടത്തെ ഒരു പ്രൊഫസർ ഡൊണാൾഡ് ട്രംപിൻ്റെ ജൂനിയർമാരുടെ ഉപദേശകൻ കൂടിയായിരുന്നു. പ്രൊഫസർ എന്നെ ഡൊണാൾഡിന് പരിചയപ്പെടുത്തി. ട്രംപിൻ്റെ ജൂനിയേഴ്‌സും ഞങ്ങളുടെ സൗഹൃദവും അങ്ങനെ ആരംഭിച്ചു,” -മേത്ത പറഞ്ഞു.

ഈ ആഴ്‌ച ആദ്യം നടന്ന ചരിത്രപരമായ തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹം വിജയിച്ചു. യുഎസിൽ നടന്ന ഒരു കോക്ടെയ്ൽ പാർട്ടിയിൽ വച്ചാണ് തങ്ങൾ കരാർ ഒപ്പിട്ടതെന്നും ട്രംപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഇന്ത്യയിലേക്ക് കടക്കുമ്പോഴാണെന്നും മേത്ത പറഞ്ഞു.

-എഎൻഐ