...
Home News Kerala ‘മദ്യം കിട്ടാതെ ആവരുത്’, ഒമ്പത് മണിക്ക് ക്യൂ നില്‍ക്കുന്ന എല്ലാവര്‍ക്കും മദ്യം നല്‍കണം, ബെവ്‌കോ സര്‍ക്കുലര്‍

‘മദ്യം കിട്ടാതെ ആവരുത്’, ഒമ്പത് മണിക്ക് ക്യൂ നില്‍ക്കുന്ന എല്ലാവര്‍ക്കും മദ്യം നല്‍കണം, ബെവ്‌കോ സര്‍ക്കുലര്‍

ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കും

302

ബിവറേജ് പൂട്ടുന്നതിന് മുമ്പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം നൽകുന്നത് ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. ഒമ്പത് മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കും എന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

എന്നാല്‍ ഈ സര്‍ക്കുലറിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിവറേജസ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ക്യൂ നീണ്ടു പോയാല്‍ നിയമ ലംഘനമാകുമെന്ന് ഐഎന്‍ടിസി യൂണിയന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ മുന്നറിയിപ്പ്.

മദ്യം വാങ്ങാൻ എത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് എന്നാണ് ബിവറേജസ് പറയുന്നത്.

ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് അംഗീകരിക്കാൻ ആകില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. സാദാ ഔട്ട്‌ ലെറ്റുകള്‍ക്കും പ്രീമിയം ഔട്ട്‌ ലെറ്റുകള്‍ക്കും നിലവിലെ ഉത്തരവ് ബാധകമാണ്. രാവിലെ പത്ത് മണി മുതല്‍ ഒമ്പത് മണി വരെയാണ് നിലവില്‍ ബിവറേജ് പ്രവര്‍ത്തിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.