മുകേഷിൻ്റെ കാര്യത്തിലെ ഇരട്ടത്താപ്പ് സിപിഎമ്മിനോ സർക്കാരിനോ ഗുണം ചെയ്യില്ല

ഇത്രയേറെ ആരോപണങ്ങൾ നേരിടുന്നൊരാൾ എന്ന നിലയിൽ എം മുകേഷ് എംഎൽഎയെ കൊണ്ട് ജനപ്രതിനിധി സ്ഥാനം രാജി വയ്പ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു നീതിയും നിങ്ങൾക്കിനി ഇരകളോടും പ്രസ്ഥാനത്തെ വിശ്വസിച്ചു വോട്ട് ചെയ്ത് ജനങ്ങളോടും ചെയ്യാനില്ല.

| ശരണ്യ എം ചാരു

ഇരയ്ക്കൊപ്പമാണ് എന്ന് നിരന്തരം പറയുന്ന ഇടതുപക്ഷ സർക്കാർ എം മുകേഷ് എംഎൽഎയുടെ കാര്യത്തിൽ ഇപ്പൊ കാണിക്കുന്ന ഇരട്ടത്താപ്പ് ഒരു തരത്തിലും, ഒരു ഘട്ടത്തിലും പാർട്ടിക്കോ സർക്കാറിനോ ഗുണം ചെയ്യുന്നൊരു നീക്കമേ അല്ല. സിനിമാനടനും, കൊല്ലം എംഎൽഎയുമായ മുകേഷ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരത്തെ തന്നെ നേരിട്ടയാളാണ്.

ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന കേസ്, പിന്നീട് ഉണ്ടായ ബലാത്സംഗക്കേസ്‌, ഇപ്പോൾ ഉയർന്നു വന്ന തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി അതീവ ഗൗരവമുള്ള കേസുകൾ നേരിടുന്ന ഒരാളെ ജനപ്രതിനിധിയായി മത്സരിപ്പിച്ചത് തന്നെ ഇടതുപക്ഷം ആദ്യം പരാതി നൽകിയ സ്ത്രീകളോടും, ഇന്നാട്ടിലെ ജനങ്ങളോടും കാണിച്ച വലിയ വഞ്ചനയാണ്.

ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മാത്രം മൂന്ന് സ്ത്രീകളാണ് മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. അയാളുടെ പ്രിവിലേജ്, പണം, അധികാരം എന്നിവയെ ഒക്കെ ഭയന്ന് മിണ്ടാതിരിക്കുന്ന എത്ര സ്ത്രീകൾ പുറത്തുണ്ടാകും എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഇത്തരക്കാരെ ഏതെങ്കിലും തരത്തിൽ സംരക്ഷിക്കുകയോ, വളർത്തുകയോ ചെയ്യാതിരിക്കുക എന്നതും വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കാതിരിക്കുക എന്നതുമായിരിക്കണമായിരുന്നു ഇടതിന്റെ ധർമ്മം.

അതിന് വിരുദ്ധമായാണ് ഇരകൾക്കൊപ്പമെന്ന് അടിക്കടി പറയുന്ന ഇടതുപക്ഷം നേരത്തെ തന്നെ നീങ്ങിയിട്ടുള്ളതെന്നാണ് ആദ്യ ആരോപണം നിലനിൽക്കെ തന്നെ അയാളെ കൊല്ലത്ത് മത്സരിപ്പിച്ചതിൽ നിന്നും മനസ്സിലാക്കേണ്ടത്. എന്നാൽ ഇപ്പോൾ സ്ഥിതി കുറെ കൂടി രൂക്ഷമാണെന്ന് സർക്കാരും പാർട്ടിയും തിരിച്ചറിയേണ്ടതുണ്ട്. ഇത്രയേറെ ആരോപണങ്ങൾ നേരിടുന്നൊരാൾ എന്ന നിലയിൽ എം മുകേഷ് എംഎൽഎയെ കൊണ്ട് ജനപ്രതിനിധി സ്ഥാനം രാജി വയ്പ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു നീതിയും നിങ്ങൾക്കിനി ഇരകളോടും പ്രസ്ഥാനത്തെ വിശ്വസിച്ചു വോട്ട് ചെയ്ത് ജനങ്ങളോടും ചെയ്യാനില്ല.

സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്ന് അയാളെ ഒഴിവാക്കികൊണ്ട് മാത്രം പരിഹരിക്കാവുന്ന കുറ്റകൃത്യങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉള്ളത്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ തീവ്രത കുറഞ്ഞ പീഡനമോ ആരോപണമോ അല്ല ഉണ്ടായിട്ടുള്ളത് എന്നിരിക്കെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് കേസ് അന്വേഷണം അവസാനിക്കുന്നത് വരെ എങ്കിലും അയാളെ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയോ, ജനാധിപത്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കൊണ്ട് അയാൾ സ്വയം മാറി നിൽക്കാൻ തയ്യാറാവുകയോ ചെയ്യേണ്ടതുണ്ട്.

രണ്ടാമത്തേതിന് സാധ്യതയില്ലെന്നിരിക്കെ, രാജി ആവശ്യപ്പെടുക എന്നതിലേക്ക് സർക്കാരും, പാർട്ടിയും നീങ്ങിയില്ലെങ്കിൽ അത് കേരളീയ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ഇത്തരം ആരോപണം ഉയർന്നപ്പോൾ അവർ മാറി നിന്നിട്ടുണ്ടോ എന്ന ചോദ്യം തിരിച്ചു ചോദിക്കുന്ന സർക്കാരും, പാർട്ടി പ്രതിനിധികളും സ്വയം പരിഹസിക്കുന്നത് “ഇരയ്ക്കൊപ്പമെന്ന’ നിങ്ങളുടെ തന്നെ പ്രസ്താവനയെ ആണെന്ന് മറക്കരുത്. ഒന്നുകിൽ ഇരയ്ക്കൊപ്പം, അല്ലെങ്കിൽ വേട്ടക്കാരനൊപ്പം. രണ്ടിൽ ഒന്നേ സാധ്യമാകൂ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...