‘സ്ത്രീധന പീഢനം’, യുവതിയുടെ ശരീരത്തിൽ എച്ച്ഐവി കുത്തിവെച്ചതായി പരാതി

യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചു

സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് യുവതിയുടെ ശരീരത്തിൽ ബലമായി ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെച്ചതായി പരാതി. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. സഹാറൻപൂർ സ്വദേശിനിയാണ് ഇരയായ യുവതി.

സംഭവത്തിൽ ഇരയായ യുവതിയുടെ ഭർത്താവ് (32), സഹോദരീ ഭർത്താവ് (38), മറ്റൊരു സഹോദരി ഭർത്താവ് (35), അമ്മായിയമ്മ (56) എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 498 എ (ഭർത്താവോ ബന്ധുക്കളോ സ്ത്രീക്കെതിരെയുള്ള ക്രൂരത), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 328 (വിഷം നൽകി ഉപദ്രവിക്കൽ), 406 (ക്രിമിനൽ വിശ്വാസ വഞ്ചന), സ്ത്രീധന വകുപ്പുകൾ എന്നിവ പ്രകാരം ഗംഗോ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2024 മെയ് മാസത്തിൽ ഹരിദ്വാറിലെ സ്ത്രീയുടെ ഭർതൃവീട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരിയിൽ മകളെ വിവാഹം കഴിപ്പിച്ചതായും വിവാഹത്തിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചതായും സ്ത്രീയുടെ പിതാവ് കോടതിയിൽ പറഞ്ഞു. “വരൻ്റെ കുടുംബത്തിന് ഞങ്ങൾ ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയും 15 ലക്ഷം രൂപയും പണമായി നൽകി. പക്ഷേ അവർ 10 ലക്ഷം രൂപ കൂടി പണവും ഒരു വലിയ എസ്‌യുവിയും ആവശ്യപ്പെട്ടു,” -അദ്ദേഹം പറഞ്ഞു. “വിവാഹദിനം കഴിഞ്ഞയുടനെ അവർ (ഇരയുടെ ഭർതൃവീട്ടുകാർ) യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.

അവർ എൻ്റെ മകളെ അപമാനിച്ചു. മകന് മറ്റൊരു ഭാര്യയെ കണ്ടെത്തുമെന്ന് പറഞ്ഞു. 2023 മാർച്ച് 25ന് അവളെ വീട്ടിൽ നിന്ന് പുറത്താക്കി. അടുത്ത മൂന്ന് മാസത്തേക്ക് ഗ്രാമ പഞ്ചായത്ത് ഇടപെടുന്നതുവരെ അവൾ ഞങ്ങളോടൊപ്പം താമസിച്ചു. അതിനുശേഷം, അവളെ ഭർത്താവിൻ്റെ വീട്ടിലേക്ക് തിരിച്ചയച്ചു. താമസിയാതെ അവളെ വീണ്ടും ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കി,” -പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

എച്ച്ഐവി ബാധിച്ച വ്യക്തി ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാൻ പിന്നീട് ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ഭർത്താവ് അഭിഷേകിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി നെഗറ്റീവാണ്.

പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്ക് എതിരെയും‌ പൊലീസ് കേസെടുക്കുക ആയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

യുകെയിൽ വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പന; റോയൽ നേവി 2 ലക്ഷം പൗണ്ട് വകയിരുത്തി; ചെലവിനെ ചൊല്ലി വിവാദം

വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പനയ്ക്കായി ബ്രിട്ടന്റെ റോയൽ നേവി ഏകദേശം 200,000 പൗണ്ട് (ഏകദേശം 2.7 ലക്ഷം ഡോളർ)...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...