...
Home News Kerala ഡോ. ശ്രീക്കുട്ടി ലഹരിക്ക് അടിമ, തെളിവുണ്ടെന്ന് ഭര്‍ത്താവ്; ലഹരി ഉപയോഗിക്കാറില്ല, ഭര്‍ത്താവും അജ്‌മലും ട്രാപ്പില്‍ പെടുത്തിയെന്ന്...

ഡോ. ശ്രീക്കുട്ടി ലഹരിക്ക് അടിമ, തെളിവുണ്ടെന്ന് ഭര്‍ത്താവ്; ലഹരി ഉപയോഗിക്കാറില്ല, ഭര്‍ത്താവും അജ്‌മലും ട്രാപ്പില്‍ പെടുത്തിയെന്ന് അമ്മ

അജ്‌മൽ സീരിയലില്‍ സംവിധായകനാണെന്ന് പറയുന്നു. അഭീഷിന് സീരിയലുമായി ബന്ധമുണ്ട്

250

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവ് അഭീഷിൻ്റെയും കേസില്‍ പ്രതിയായ അജ്‌മലിൻ്റെയും ട്രാപ്പാണിതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അഭീഷ് ശ്രീക്കുട്ടിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നു എന്നും സുരഭി പറഞ്ഞു.

‘ശ്രീക്കുട്ടിയെ സേലത്തെത്തി അഭീഷ് ഒരുപാട് ശല്യം ചെയ്‌തിരുന്നു. പരീക്ഷ എഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചു. തേജോവദം ചെയ്‌തു. ശ്രീക്കുട്ടി മദ്യപിക്കാറില്ല, ലഹരി ഉപയോഗിക്കാറില്ല, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ കാണണ്ടേ. ഞാന്‍ പറയുന്നത് കള്ളമാണെന്നാണ് അഭീഷ് പറയുന്നത്,’ സുരഭി പറഞ്ഞു. അഭീഷുമായുള്ള വിവാഹമോചനം നടന്നിട്ടില്ലെന്നും കേസ് കോടതിയിലാണ് ഉള്ളതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ശ്രീക്കുട്ടിയെ പഠിപ്പിച്ചത് കുടുംബമാണെന്നും ശ്രീക്കുട്ടിക്ക് വേണ്ടി സേലത്ത് വീടെടുത്ത് താമസിക്കുക ആയിരുന്നുവെന്നും അമ്മ പറഞ്ഞു.

‘എൻ്റെ വീട്ടിലിരുന്നാണ് ശ്രീക്കുട്ടി പഠിച്ചു കൊണ്ടിരുന്നത്. അവളുടെ സ്വഭാവത്തിലൊന്നും മാറ്റം വന്നിരുന്നില്ല. അഭീഷ് പറയുന്നത് കള്ളമാണ്,’ സുരഭി വ്യക്തമാക്കി. ജൂലൈ 25നാണ് ശ്രീക്കുട്ടിയെ അവസാനമായി കാണുന്നതെന്നും ആ സമയത്ത് ശരീരത്തില്‍ ആഭരണമുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അജ്‌മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അജ്‌മൽ സീരിയലില്‍ സംവിധായകനാണെന്ന് പറയുന്നു. അഭീഷിന് സീരിയലുമായി ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ അഭീഷും അജ്‌മലും തമ്മില്‍ ബന്ധമുണ്ടെന്നും സുരഭി പറഞ്ഞു.

‘മദ്യം അജ്‌മൽ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോയെന്ന് അറിയില്ല. പൊലീസ് അന്വേഷിക്കട്ടെ. സത്യം പുറത്ത് കൊണ്ടുവരണം. എത്രയോ വര്‍ഷമായി അഭീഷ് ശ്രീക്കുട്ടിയെ തേജോവദം ചെയ്യുന്നു. അഭീഷും അജ്‌മലും കുട്ടിയെ ട്രാപ്പില്‍ പെടുത്തുകയായിരുന്നു,’ -സുരഭി കൂട്ടിച്ചേര്‍ത്തു.

എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായെന്നായിരുന്നു അഭീഷ് പറയുന്നത്. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം മാതാപിതാക്കളാണെന്നും അഭീഷ് പറഞ്ഞിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്‌ത കുഞ്ഞുമോൾ എന്ന സ്ത്രീയെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ സ്ത്രീ മരിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.