...
Home News National ‘ഡ്രഡ്‌ജർ അഴിമതിക്കേസ്’; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു

‘ഡ്രഡ്‌ജർ അഴിമതിക്കേസ്’; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു

തെറ്റായ വിവരം നല്‍കിയതിന് 25,000 രൂപയാണ് പിഴയിട്ടിരുന്നത്. കേസിൽ കേന്ദ്രം അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു

205

മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതി കേസിൽ കേന്ദ്ര സര്‍ക്കാരിന് പിഴചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വിവരം നല്‍കിയതിന് 25,000 രൂപയാണ് പിഴയിട്ടിരുന്നത്. കേസിൽ കേന്ദ്രം അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

നെതര്‍ലാന്‍ഡിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചില്ല എന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചത്.

എന്നാൽ കേന്ദ്ര സർക്കാർ അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാനം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പിഴ ചുമത്തുകയായിരുന്നു. നെതര്‍ലന്‍ഡ് കമ്പനിയില്‍ നിന്ന് ഡ്രഡ്‌ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്‌ടം വരുത്തിയെന്ന് ആയിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.