...
Home News National മയക്കുമരുന്ന് കടത്ത് ജിപിഎസ് ഉപയോഗിച്ച്; മലപ്പുറം സ്വദേശികൾ പിടിയിൽ

മയക്കുമരുന്ന് കടത്ത് ജിപിഎസ് ഉപയോഗിച്ച്; മലപ്പുറം സ്വദേശികൾ പിടിയിൽ

കര്‍ണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലായിരുന്നു മയക്കുമരുന്ന് കടത്തിയത്

236

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്തിയ പ്രതികൾ പിടിയിൽ. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്‌തു. കര്‍ണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലായിരുന്നു മയക്കുമരുന്ന് കടത്തിയത്. ഈ കാര്‍ഡ് ബോര്‍ഡ് പെട്ടി ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച് പ്രതികള്‍ നിരീക്ഷിച്ചിരുന്നു.

മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35), തിരൂർ മേൽമുറി സ്വദേശി അബ്‌ദുൽ ഖാദർ (38) എന്നിവരെയാണ് പിടികൂടിയത്. സ്വകാര്യ ബസിൻ്റെ പാഴ്‌സൽ സർവീസ് മറയാക്കി ആയിരുന്നു ലഹരി കടത്ത്. പാഴ്‌സലിനൊപ്പം ജിപിഎസും ഘടിപ്പിച്ചിരുന്നു.

ശനിയാഴ്‌ച പുലര്‍ച്ചെയാണ് വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബസിൽ കണ്ടെത്തിയ പാഴ്‌സൽ ബോക്‌സിനുള്ളിൽ മയക്കുമരുന്ന് ആയിരുന്നു. പാഴ്‌സലിന്‍റെ നീക്കമറിയാനായി ഘടിപ്പിച്ചിരുന്ന ജിപിഎസ് അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തിയത്. പാഴ്‌സലിന്‍റെ ഉടമ ബസിലുണ്ടായിരുന്നില്ല. പാഴ്‌സൽ പ്രതികള്‍ ബസിൽ കൊടുത്തയക്കുക ആയിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.