ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമിക്കാൻ ദുബായ്; അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്.

അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കാൻ ഒരുങ്ങി ദുബായ്. ഏകദേശം 35 ബില്യൺ യുഎസ് ഡോളർ (2.9 ലക്ഷം കോടി) രൂപയുടെ പദ്ധതിയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്നാണ് പുതിയ വിമാനത്താവളം അറിയപ്പെടുക. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എല്ലാ പ്രവർത്തനങ്ങളും അടുത്ത വർഷങ്ങളിൽ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുമെന്ന് എമിറേറ്റ് ഭരണാധികാരി അറിയിച്ചു.

സൗത്ത് ദുബായ് പദ്ധതിയുടെ ഭാ​ഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അ‌ടുത്തായിട്ടാണ് വിമാനത്താവളം വരിക. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ട്.

നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലുതായിരിക്കും ഇത്. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകൾ സ്ഥാപിക്കും. വ്യോമഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് അഞ്ച് സമാന്തര റൺവേകൾ ഉൾപ്പെടുത്തും. പദ്ധതിയിൽ പുതിയ വ്യോമയാന സാങ്കേതികവിദ്യകൾ അവതരിപ്പിക്കും.

70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. അടുത്ത പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മുഴുവൻ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും പത്ത് ലക്ഷത്തോളം പേർക്കുള്ള താമസസൗകര്യം ഉൾകൊള്ളുന്ന തരത്തിൽ ഒരു നഗരം കൂടി പുതുതായി നിർമ്മിക്കും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികളെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ദുബായ് ഭരണകൂടം ഇതുവഴി ലക്ഷ്യമിടുന്നത്.

2010-ലാണ്‌ ദുബായ് വിമാനത്താവളത്തിൽ നിന്നും 45 കിലോമീറ്റർ അകലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല. ആയിരക്കണക്കിന് ഏക്കർ നീണ്ട് കിടക്കുന്ന ആൾതാമസമില്ലാത്ത മരുഭൂമിയാണ് ഈ പ്രദേശം. കോവിഡ് സമയത്ത് ചില പ്രവർത്തനങ്ങൾക്ക് വിമാനത്താവളം ഉപയോഗിച്ചിരുന്നു.

ഇപ്പോൾ ചരക്ക്, സ്വകാര്യ ഫ്ലൈറ്റുകൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ടുവർഷത്തിലൊരിക്കലുള്ള ദുബായ് എയർ ഷോയും അൽ മക്തൂം വിമാനത്താവളത്തിൽ നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്. വിമാനത്താവളത്തിനൊപ്പം ഒരു ആഗോള നഗരമായി ഈ മേഖല മാറും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...