ദുബായില്‍ 2025ല്‍ സ്മാര്‍ട്ട് വാടക സൂചിക നടപ്പിലാക്കും

കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ദുബായില്‍ വാടക നിരക്കില്‍ ഇടവിട്ട് വര്‍ധനയുണ്ടായി. 2024ന്റെ മൂന്നാം പാദത്തില്‍ ദുബായില്‍ വാടക 18% വരെ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2025 ജനുവരിയില്‍ ദുബായില്‍ സ്മാര്‍ട്ട് വാടക സൂചിക നടപ്പിലാക്കുമെന്ന് ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. വാടകക്കാര്‍, ഭൂവുടമകള്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും പുതിയ സൂചിക ഫലപ്രദമാകും എന്നാണ് പ്രതീക്ഷ.

നിലവില്‍ ദുബായ് വാടക സൂചിക മൂന്ന് മാസത്തിലൊരിക്കല്‍ പുതുക്കുന്ന സംവിധാനമാണ്. 2024 ഏപ്രിലിലാണ് ദുബായ് ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് അവസാനമായി വാടക സൂചികയില്‍ മാറ്റം വരുത്തിയത്. അതിന് ശേഷം ദുബായിലെ വിവിധ മേഖലകളില്‍ വാടക ഗണ്യമായി വര്‍ധിച്ചിരുന്നു.

പുതിയ സ്മാര്‍ട്ട് വാടക സൂചികക്ക് ഏറ്റവും വലിയ പ്രത്യേകത നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കൃത്യമായ റിയല്‍ എസ്റ്റേറ്റ് വിവരങ്ങളുടെ ലഭ്യതയാണ്. വാടക നിരക്കുകള്‍ നീതിയുക്തമായി നിര്‍ണ്ണയിക്കുന്നതും പുതുക്കുന്നതും ഇതിലൂടെ ഉറപ്പാക്കാനാകും. വാടകയില്‍ അനാവശ്യമായ ഉയര്‍ച്ച തടയാനാവും ഇതിലൂടെ.

കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ദുബായില്‍ വാടക നിരക്കില്‍ ഇടവിട്ട് വര്‍ധനയുണ്ടായി. 2024ന്റെ മൂന്നാം പാദത്തില്‍ ദുബായില്‍ വാടക 18% വരെ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയിലെ വര്‍ധനവ് ആണ് വാടക നിരക്കിലും പ്രതികൂല സ്വാധീനം ചെലുത്തിയത്.

വാടക നിരക്കുകളില്‍ ഉണ്ടായ വലിയ വര്‍ധനയെത്തുടര്‍ന്ന് സമീപ എമിറേറ്റുകളിലേക്ക് താമസം മാറുന്നവരുടെ എണ്ണം കൂടി. അബുദബിയിലും വാടക നിരക്കുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാടക നിരക്കുകളുടെ എളുപ്പത്തിലുള്ള അവലോകനത്തിനായി അബുദബിയും ഔദ്യോഗിക വാടക സൂചിക പുറത്തിറക്കിയിരുന്നു. ദുബായില്‍ സ്മാര്‍ട്ട് വാടക സൂചിക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ദുബായ് ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക് കപ്പൽ തീപിടിച്ച് കടലിൽ മറിഞ്ഞു. അപകടത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം മരിക്കുകയും മറ്റ് നാല് ഇന്ത്യൻ നാവികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കപ്പലിൽ ആകെ 18 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നു. സർക്കാർ വൃത്തങ്ങളിൽ...

Keep exploring...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

More News

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...