‘മിസ’ നാടകം വീണ്ടും പൊതുവേദിയിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ; അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് നിയമനടപടി

നാടകത്തിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാനും അനുവാദമില്ലാതെ പ്രചരിപ്പിക്കാനും പാടില്ലാത്തതാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തമാക്കി

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ നാടകത്തിനെതിരെയുള്ള വിവാദങ്ങൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി സംഘടന രംഗത്ത്. നാടകം വീണ്ടും പൊതുസമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. നാടകത്തിൻ്റെ പേരില്‍ സംഘടനയെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

നാടകത്തിലെ രംഗങ്ങള്‍ മറ്റു പാട്ടുകൾ ചേർത്ത് വക്രീകരിച്ച്, മനോവൈകൃതത്തിനനുസരിച്ച് ചിലര്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രധാന പരാതി. കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും മുസ്ലിം ലീഗിൻ്റെയും പ്രവര്‍ത്തകരും നേതാക്കളുമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. ബിജെപിയുടെ കാസര്‍ഗോഡ് ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ചരിത്ര വിരോധത്തിൻ്റെ കാര്യത്തില്‍ ഈ കക്ഷികളെല്ലാം ഐക്യപ്പെടുന്നുണ്ടെന്നും സംഘടന ആരോപിച്ചു.

നിയമ നടപടിയുമായി ‘ചിലങ്ക ഫ്‌ലോട്ടിങ് തിയേറ്റർ’

മിസ നാടകത്തിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങളിലും വ്യാജ പ്രചാരണങ്ങളിലും നിയമനടപടി സ്വീകരിക്കുമെന്ന് നാടകം അവതരിപ്പിച്ച ‘ചിലങ്ക ഫ്‌ലോട്ടിങ് തിയേറ്റര്‍’ വ്യക്തമാക്കി. നാടകത്തെ അധിക്ഷേപിക്കും വിധം ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചിലങ്ക പ്രതികരിച്ചു. നാടകത്തിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാനും അനുവാദമില്ലാതെ പ്രചരിപ്പിക്കാനും പാടില്ലാത്തതാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നടന്‍ ജോയ് മാത്യുവിൻ്റെ പിന്തുണ

നാടകത്തിനെതിരെ നടക്കുന്ന സദാചാര ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രമുഖ നടന്‍ ജോയ് മാത്യുവും രംഗത്തെത്തി. മിസ നാടകത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്നും, ഇത് മനസ്സിലാക്കാന്‍ കഴിയാത്ത ലൈംഗിക വിഷാദം അനുഭവിക്കുന്ന കപട സദാചാരവാദികളാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കാനായി കുഞ്ഞിരാമൻ്റെ മലമ്പുഴയിലെ യക്ഷി ശില്പം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാര ബോധമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.

സ്നേഹലത റെഡ്ഡിയുടെ ജീവിതം

പ്രശസ്തയായ സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ‘മിസ’ നാടകം. നാടകത്തിനെതിരെയുള്ള സദാചാര ആക്രമണങ്ങൾക്കെതിരെ മട്ടന്നൂര്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ വികെ സനോജ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മുന്‍പ് കോട്ടയത്തു നടന്ന സര്‍വകലാശാല കലോത്സവത്തില്‍ സ്‌നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തിയ എതിര്‍പ്പുകളെ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥയും സ്‌നേഹലത റെഡ്ഡിയുടെ പേരും കേള്‍ക്കുമ്പോള്‍ ഇന്നും ചിലർക്ക് അസ്വസ്ഥത ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സനോജ് കുറ്റപ്പെടുത്തി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...