...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala മന്ത്രി ഒജെ ജനീഷിന് നേരെ ശക്തമായ ഡിവൈഎഫ്ഐ പ്രതിഷേധം

മന്ത്രി ഒജെ ജനീഷിന് നേരെ ശക്തമായ ഡിവൈഎഫ്ഐ പ്രതിഷേധം

കേരളത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രതിഷേധങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

49

കണ്ണൂർ: മന്ത്രി ഒജെ ജനീഷിന് നേരെ കണ്ണൂരിൽ വ്യാപക പ്രതിഷേധവും ആക്രമണവും. തളിപ്പറമ്പിലും പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈകൊണ്ടുമുള്ള ആക്രമണത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാസർകോട് നീലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. യാത്രയ്ക്കിടെ അഞ്ചിടങ്ങളിൽ തനിക്കെതിരെ ആക്രമണമുണ്ടായതായി മന്ത്രി ഒജെ ജനീഷ് പ്രതികരിച്ചു.

തളിപ്പറമ്പിൽ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. സംഭവസമയത്ത് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് ശേഷവും മന്ത്രി ഇതേ വാഹനത്തിൽ തന്നെയാണ് യാത്ര തുടർന്നത്. എന്നാൽ ഇതിനുപിന്നാലെ പയ്യന്നൂരിൽ വെച്ചും വാഹനത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയുമുണ്ടായി. എംഎൽഎ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.

ആസൂത്രിത ആക്രമണമെന്ന് മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നവർ

ഇത് പൂർണ്ണമായും ആസൂത്രിതമായ ആക്രമണമാണെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വി.പി. അബ്ദുൾ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരുടെ സംഘം ഒളിപ്പോരാളികളെ പോലെയാണ് ആക്രമണം നടത്തിയത്. “കൊല്ലെടാ ജനീഷിനെ” എന്ന് ആക്രോശിച്ചാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തലേദിവസം മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞു

മറ്റൊരു സംഭവത്തിൽ, കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വാൻറോഡ് പരിസരത്ത് വെച്ച് മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി കാൽനടയായാണ് യാത്ര തുടർന്നത്.

ഈ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കേരളത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രതിഷേധങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.