അഫ്‌ഗാനിസ്ഥാനിലെ ഭൂകമ്പം; നിരവധി മരണം, പാകിസ്ഥാൻ്റെ ശത്രു ടിടിപി തകർന്നോ?

നൻഗർഹാറിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ

അഫ്‌ഗാനിസ്ഥാനിലെ ജലാലാബാദിൽ അടുത്തിടെ ഉണ്ടായ ശക്തമായ ഭൂകമ്പം വൻ നാശനഷ്‌ടങ്ങൾ വരുത്തി. അഫ്‌ഗാനിസ്ഥാൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് ഈ ഭൂകമ്പത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.0 ആയി കണക്കാക്കി. ഈ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം നൻഗർഹാർ പ്രവിശ്യയായിരുന്നു.

നൻഗർഹാറിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഈ പ്രകൃതി ദുരന്തത്തിൽ 600-ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറുകണക്കിന് വീടുകൾ നിലംപൊത്തി. പ്രധാന റോഡുകൾ തകർന്നു. അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്നു. ആശയവിനിമയം തകരാറിലായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും തടസപ്പെട്ടു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സർക്കാർ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ വ്യോമമാർഗം അവലംബിച്ചു.

നംഗർഹാർ: ടിടിപിയുടെ ശക്തികേന്ദ്രം

പർവതപ്രദേശങ്ങളും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ നൻഗർഹാർ പ്രവിശ്യ വളരെക്കാലമായി ഭീകര സംഘടനയായ തെഹ്‌രീക്- ഇ- താലിബാൻ പാകിസ്ഥാൻ (ടിടിപി) യുടെ ശക്തികേന്ദ്രമാണ്. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സംഘത്തിൻ്റെ കണക്കനുസരിച്ച്, ടിടിപിയിൽ 6,000 മുതൽ 6,500 വരെ പരിശീലനം ലഭിച്ച പോരാളികളാണുള്ളത്. ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ ഭീകര സംഘടനകളിൽ ഒന്നാക്കി മാറ്റുന്നു.

നൻഗർഹാറിൽ നിരവധി ടിടിപി പരിശീലന ക്യാമ്പുകൾ ഉണ്ട്. അവിടെ നിന്നാണ് പരിശീലനം ലഭിച്ച തീവ്രവാദികൾ പാകിസ്ഥാനിൽ ആക്രമണം നടത്തുന്നത്. ഒസാമ ബിൻ ലാദൻ്റെ ഭീകരർ ഒരുകാലത്ത് സജീവമായിരുന്ന അതേ പ്രദേശമാണിത്. ഈ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇവിടുത്തെ തീവ്രവാദികളെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഭൂകമ്പത്തിൻ്റെ അപ്രതീക്ഷിത ആഘാതം

ഈ ഭൂകമ്പം അഫ്‌ഗാനിസ്ഥാന്‍ വിനാശകറാം ആയിരുന്നെങ്കിലും അയൽരാജ്യമായ പാകിസ്ഥാന് ഇത് അപ്രതീക്ഷിത ആശ്വാസമായി. ബിബിസി ഉറുദു റിപ്പോർട്ട് അനുസരിച്ച്, നംഗർഹാറിലെ ഭൂകമ്പം ടിടിപി ശക്തികേന്ദ്രത്തിന് കനത്ത നാശനഷ്‌ടങ്ങൾ വരുത്തിവച്ചു. ടിടിപി ക്യാമ്പുകളുടെ അവസ്ഥയെ കുറിച്ച് താലിബാൻ സർക്കാർ ഔദ്യോഗിക പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല.

പ്രദേശത്തെ വ്യാപകമായ നാശം കണക്കിലെടുക്കുമ്പോൾ, ടിടിപി പരിശീലന ക്യാമ്പുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. റോഡുകളുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും തകർച്ച ടിടിപിയുടെ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

പാകിസ്ഥാൻ്റെ തന്ത്രപരമായ ആശ്വാസം

നൻഗർഹറിലെ ടിടിപി താവളങ്ങളിൽ പാകിസ്ഥാൻ മുമ്പ് പലതവണ വ്യോമാക്രമണം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പാകിസ്ഥാൻ സൈന്യത്തിൻ്റെ സൈനിക നടപടികൾക്ക് ചെയ്യാൻ കഴിയാത്തത് ഈ ഭൂകമ്പം അബദ്ധത്തിൽചെയ്‌തു. നൻഗർഹറിൻ്റെ നഷ്‌ടം ടിടിപിക്ക് വലിയ തിരിച്ചടിയായേക്കാം. കാരണം ഈ പ്രദേശം അവരുടെ തന്ത്രത്തിൻ്റെയും പരിശീലനത്തിൻ്റെയും കേന്ദ്രമായിരുന്നു.

വെല്ലുവിളികൾ

ഭൂകമ്പം അഫ്‌ഗാ നിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു മാനുഷിക പ്രതിസന്ധിയായി മാറിയിരിക്കുന്നു. ദുരിതാശ്വാസത്തിൻ്റെയും പുനർനിർമ്മാണത്തിൻ്റെയും വലിയ വെല്ലുവിളിയാണ് താലിബാൻ സർക്കാർ നേരിടുന്നത്. നംഗർഹാറിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനും അന്താരാഷ്ട്ര സഹായം ആവശ്യമായി വന്നേക്കാം.

മറുവശത്ത്, ഈ പ്രകൃതി ദുരന്തം പ്രാദേശിക സുരക്ഷയുടെ കാര്യത്തിൽ അപ്രതീക്ഷിതമായ ഒരു മാറ്റം വരുത്തി. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...