...
Home News International വന്‍ കാട്ടുതീയിൽ കിഴക്കന്‍ യൂറോപ്പ്; പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള വലിയ ദുരന്തമെന്ന് വിദഗ്‌ദർ

വന്‍ കാട്ടുതീയിൽ കിഴക്കന്‍ യൂറോപ്പ്; പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള വലിയ ദുരന്തമെന്ന് വിദഗ്‌ദർ

16,000 ഹെക്ടര്‍ പ്രദേശത്ത് തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുകയാണ്

311

കിഴക്കൻ ഫ്രാൻസിൽ കാലങ്ങൾക്ക് ശേഷമുള്ള വൻ കാട്ടുതീയിൽ പടരുന്നു. പ്രദേശത്ത് കൊടുംചൂട് തുടരുന്നതിനാല്‍ തീ വീണ്ടും ആളിപ്പടരുമെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പാരീസിനേക്കാള്‍ വിസ്‌തീർണമുള്ള പ്രദേശത്താണ് തീ പടര്‍ന്നുപിടിച്ചത്. ചൂടുള്ളതും വരണ്ടതുമായ കാറ്റും ഉഷ്‌ണതരംഗവും തീ ആളിപ്പടരാൻ ഇടയാക്കുന്നുണ്ട്.

ഫ്രാന്‍സിൻ്റെ തെക്കന്‍ ഓഡ് പ്രദേശത്തിൻ്റെ വലിയൊരു ഭാഗം തീപിടുത്തത്തില്‍ നശിച്ചു. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. 16,000 ഹെക്ടര്‍ പ്രദേശത്ത് തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുകയാണ്. അതേസമയം, ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് തീ പടരുന്നില്ല.

ആഴ്‌ചകളോളം തീ കത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തീ വീണ്ടും ആളിപ്പടരുന്നത് തടയാന്‍ 1,300-ഓളം അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചു. ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, തിങ്കളാഴ്‌ച രാജ്യവ്യാപകമായി ഏറ്റവും ചൂടേറിയ ദിവസമായിരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.