...
Home News National ‘മിന്ത്രക്ക് എതിരെ ഇഡി’; 1,654 കോടിയുടെ തട്ടിപ്പിന് കേസെടുത്തു

‘മിന്ത്രക്ക് എതിരെ ഇഡി’; 1,654 കോടിയുടെ തട്ടിപ്പിന് കേസെടുത്തു

മൊത്തവ്യാപാരവും (ബിടുബി) ചില്ലറ വ്യാപാരവും (ബിടുസി) നടത്തി നിയമങ്ങള്‍ മറികടക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചതായും ഇഡി

193

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രക്കെതിരെ ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ നിയമങ്ങൾ മിന്ത്ര ലംഘിച്ചുവെന്നാണ് ഇഡി കണ്ടെത്തൽ. മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വിൽപന നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ- കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വിൽപന നടത്തിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.

ഒരേസമയം മൊത്തവ്യാപാരവും (ബിടുബി) ചില്ലറ വ്യാപാരവും (ബിടുസി) നടത്തി നിയമങ്ങള്‍ മറികടക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചതായും ഇഡി ആരോപിക്കുന്നു. 2010ല്‍ പ്രാബല്യത്തിലായ എഫ്.ഡി.ഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വിൽപനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് പ്രധാന ആരോപണം.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.