...
Home News Kerala ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് കൈക്കൂലി കേസിൽ മുൻ‌കൂർ ജാമ്യം

ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് കൈക്കൂലി കേസിൽ മുൻ‌കൂർ ജാമ്യം

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികളെ നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു

170

കേരള വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യുറോ രജിസ്റ്റർ ചെയ്‌ത കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നൽകിയ പരാതിയിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികളെ നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു. പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞത്.

അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശത്തോടെ ആണ് ജാമ്യം.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.