...
Home News Kerala ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്‌ച

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്‌ച

രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

124

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്‌ചത്തേക്ക് മാറ്റി. സർക്കാരിൻ്റെ അവധി കലണ്ടറിൽ വെള്ളിയാഴ്‌ച ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.

ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ അഞ്ചു വ്യാഴാഴ്‌ച മുതൽ ജൂൺ ഒമ്പത് തിങ്കളാഴ്‌ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.