...
Home News National ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം

ആര്‍ബിഐയുടെ കണക്ക് പ്രകാരം 7000 കോടി രൂപയോളം വിപണിയില്‍ നിന്ന് തിരിച്ചു കിട്ടാനുണ്ട്

181

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം. 2016 നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500-ൻ്റെയും 1000-ൻ്റെയും നോട്ടുകള്‍ അതോടെ അസാധുവായി.

അപ്രതീക്ഷിതമായ ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനത്തോടെ ആണ് നേരിട്ടത്. വിമര്‍ശനം ഉന്നയിച്ച് ധനകാര്യ വിദഗ്‌ധൻ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം നോട്ട് നിരോധനത്തിൻ്റെ ആഴമേറിയ വിശകലനമായിരുന്നു.

നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. പകരം പുറത്തിറക്കിയ 2000-ൻ്റെ നോട്ടുകള്‍ 2013ല്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 98.04 ശതമാനം 2000 രൂപാ നോട്ടുകളും തിരിച്ചെത്തി. ആര്‍ബിഐയുടെ കണക്ക് പ്രകാരം 7000 കോടി രൂപയോളം വിപണിയില്‍ നിന്ന് തിരിച്ചു കിട്ടാനുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.